Symptoms Of Shigella : ഷിഗല്ല; ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്

Published : May 06, 2022, 03:01 PM ISTUpdated : May 06, 2022, 03:02 PM IST
Symptoms Of  Shigella : ഷിഗല്ല; ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്

Synopsis

ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് (shigellosis) രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. 

ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചസംഭവത്തിൽ വില്ലനായ ഷിഗല്ല ബാക്ടീരിയ നിസ്സാരക്കാരനല്ല.  ഷിഗല്ല (shigella) വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് (shigellosis)  രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. 

വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങൾ. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം. രണ്ട് മുതൽ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. കുറച്ച് ബാക്ടീരിയകൾ മാത്രം മതി രോ​ഗം പിടിപെടാൻ. അണുബാധ വളരെ പെട്ടെന്നാകും പകരുന്നതെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നു.

' ഇത് വളരെ സാധാരണമായ അണുബാധയല്ല. ടൈഫോയ്ഡ്, കോളറ തുടങ്ങിയ അണുബാധകൾ നമ്മൾ സാധാരണയായി കാണുന്നത് മലിനമായ ഭക്ഷണങ്ങൾ മൂലമാണ്. ഒരുപക്ഷേ ആശുപത്രിയിൽ വയറിളക്കം ബാധിക്കുന്ന 100 കേസുകളിൽ ഒരാൾ ഷിഗെല്ലോസിസ് ആയിരിക്കാം...' - ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ.സുരഞ്ജിത് ചാറ്റർജി പറഞ്ഞു.

ശ്രദ്ധിക്കേണ്ടത്...

പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ഭക്ഷണം മൂടിവയ്ക്കുക. 
പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക.
വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കാതിരിക്കുക.
 വ രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. രോഗലക്ഷണമുള്ളവർ ഒ.ആർ.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ കഴിക്കുക. കുടിവെള്ളസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുകയും വേണം.
പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

Read more ഷവർമ കഴിച്ച് വിദ്യാർഥി മരിച്ച സംഭവം: ഭക്ഷ്യ വിഷബാധക്ക് കാരണം ഷിഗല്ല

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടിൽ മുട്ടയുണ്ടോ? എങ്കിൽ മുഖം ഇനി അടിപൊളിയാക്കാം
ബ്ലഡ് ക്യാൻസർ ; ഈ തുടക്ക ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്