Penis Pain : ലിം​ഗം വീർത്ത് ശക്തമായ വേദന, ഡോക്ടർ പരിശോധിച്ചപ്പോൾ കണ്ടത്...

Web Desk   | Asianet News
Published : May 06, 2022, 12:46 PM ISTUpdated : May 06, 2022, 12:54 PM IST
Penis Pain :  ലിം​ഗം വീർത്ത് ശക്തമായ വേദന, ഡോക്ടർ പരിശോധിച്ചപ്പോൾ കണ്ടത്...

Synopsis

ലിംഗത്തിന്റെ അഗ്രഭാഗത്ത് രക്തയോട്ടം നിലച്ചിരിക്കുകയാണ്. ഇതിലെ കേട് സംഭവിച്ച ടിഷ്യു ബാക്ടീരിയ അണുബാധയ്ക്ക് കാരണമാകുമെന്നും ഡോക്ടർ പറഞ്ഞു.  അലർജി, ലൈംഗിക ബന്ധത്തിൽ നിന്നുള്ള പരിക്ക്, മോശം ശുചിത്വം, അണുബാധ തുടങ്ങിയ കാരണങ്ങൾ കൊണ്ടാകാം ലിം​ഗം വീത്തതെന്നാണ് കരുതിയതെന്നും ജോൺ പറഞ്ഞു. 

ഓരോ ദിവസങ്ങൾ കഴിയുന്തോറും ലിം​ഗം വലുതായി വരുന്നത് 24 കാരനായ ജോൺ ശ്രദ്ധിച്ചു. ലിം​ഗം വീർക്കുകയും സഹിക്കാനാവാത്ത വേദനയും അനുഭവപ്പെട്ടിരുന്നുവെന്നും ഉടൻ തന്നെ ആശുപത്രിയിൽ പോവുകയും ആയിരുന്നു. 

'ലിം​ഗം ഓരോ ദിവസം കഴിയുന്തോറും വലുതാകുന്നത് അനുഭവപ്പെട്ടു. ആശപത്രിയിൽ‌ എത്തിയപ്പോൾ ഇരട്ടി വലിപ്പമായി...'- ജോൺ പറഞ്ഞു.  ഹാരിസ് ഹെൽത്ത് സിസ്റ്റം ബെൻ ടൗബ് ഹോസ്പിറ്റൽ ജനറൽ എമർജൻസി മെഡിസിൻ വിഭാ​ഗം മേധാവി ഡോ. നിലാംഗ് പട്ടേലാണ് പരിശോധിച്ചത്. 

ലിംഗത്തിന്റെ അഗ്രഭാഗത്ത് രക്തയോട്ടം നിലച്ചിരിക്കുകയാണ്. ഇതിലെ കേട് സംഭവിച്ച ടിഷ്യു ബാക്ടീരിയ അണുബാധയ്ക്ക് കാരണമാകുമെന്നും ഡോക്ടർ പറഞ്ഞു.  അലർജി, ലൈംഗിക ബന്ധത്തിൽ നിന്നുള്ള പരിക്ക്, മോശം ശുചിത്വം, അണുബാധ തുടങ്ങിയ കാരണങ്ങൾ കൊണ്ടാകാം ലിം​ഗം വീത്തതെന്നാണ് കരുതിയതെന്നും ജോൺ പറഞ്ഞു. 

രണ്ടാഴ്ചയായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് ജോൺ പറഞ്ഞു. ലിം​ഗത്തിൽ കഠിനമായ വേദന അനുഭവപ്പെട്ടതിനാൽ വേദന കുറയ്ക്കാൻ ചില മരുന്നുകൾ കഴിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. പെനൈൽ ഡ്രെയിനേജ് (penile drainage) ചെയ്യുന്നത് ലിം​ഗത്തിൽ വീക്കം കുറയ്ക്കുന്നതിന് സഹായിക്കുമെന്നും ഡോ.നിലാംഗ് പറഞ്ഞു.

ഡോക്ടർ അനസ്തേഷ്യ നൽകി ലിം​ഗത്തിന് ചുറ്റും മരവിപ്പിച്ചു. ശേഷം ലിം​ഗത്തിലെ അധിക ഫ്ലൂയിഡ് ഡോക്ടർ നീക്കം ചെയ്തു. ഫ്ലൂയിഡ് പൂർണമായി മാറ്റിയപ്പോൾ ലിംഗം സാധാരണനിലയിലെത്തിയെന്ന് ജോൺ പറഞ്ഞു. ഡിസ്കവറി പ്ലസിലെ റിയാലിറ്റി സീരീസിലെ "ദിസ് കേം ഔട്ട് ഓഫ് മി" (This Came Out of Me) എന്ന ഷോയിലാണ് ജോൺ ഇക്കാര്യം വെളിപ്പെടുത്തിയത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കരള്‍ അപകടത്തിലാണെന്നതിന്‍റെ സൂക്ഷ്മ ലക്ഷണങ്ങള്‍