
വണ്ണം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഡയറ്റും വ്യായാമവും നോക്കിയിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്. പല കാരണങ്ങൾ കൊണ്ട് വണ്ണം കൂടാം. സ്ട്രെസ് വണ്ണം കൂടുന്നതിന് കാരണമാകുമോ എന്നതിനെ കുറിച്ച് പലർക്കും സംശയമുണ്ടാകും. അമിതമായി സമ്മർദ്ദം നേരിടുമ്പോൾ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന 'കോർട്ടിസോൾ' എന്ന ഹോർമോണാണ് ഇക്കാര്യത്തിൽ വില്ലൻ.
ഇതു ദഹന പ്രക്രിയയെ സാരമായി ബാധിക്കുകയും ഉപാപചയ പ്രവർത്തനത്തെ കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ ഭക്ഷണത്തിനോടു താൽപര്യം തുടരുന്നതു മൂലം ആഹാരത്തിൽ കുറവുണ്ടാവുകയും ചെയ്യില്ല. ഇതു ശരീരത്തിൽ അനാവശ്യമായി കൊഴുപ്പും കലോറിയും അടിഞ്ഞു കൂടുന്നതിനു കാരണമാകും.
കോർട്ടിസോൾ കൊഴുപ്പിന്റെയും കാർബോഹൈഡ്രേറ്റിന്റെയും മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നു. ഇത് നിങ്ങളുടെ വിശപ്പ് വർദ്ധിപ്പിക്കുന്നു. കൂടാതെ, ഉയർന്ന കോർട്ടിസോളിന്റെ അളവ് മധുരവും കൊഴുപ്പും ഉപ്പും ഉള്ള ഭക്ഷണങ്ങളോടുള്ള ആസക്തിക്ക് കാരണമാകും.
ശരീരം സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന ഒരു ഹോർമോണാണ് കോർട്ടിസോൾ. കോർട്ടിസോൾ അളവ് കൂടുമ്പോൾ പെട്ടെന്ന് ഭാരം കൂടുക, എപ്പോഴും ക്ഷീണം, വിഷാദം, പ്രതിരോധശേഷി കുറയുക പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്നും അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ വ്യക്തമാക്കി.
നിങ്ങൾ സമ്മർദ്ദത്തിലാകുമ്പോഴെല്ലാം, അഡ്രീനൽ ഗ്രന്ഥികൾ കോർട്ടിസോൾ പുറത്തുവിടുന്നു. നിങ്ങൾ എല്ലായ്പ്പോഴും സമ്മർദ്ദത്തിലാണെങ്കിൽ, ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നുവെന്ന് അഡ്രീനൽ ഗ്രന്ഥി തിരിച്ചറിയുകയില്ല. ഉയർന്ന അളവിലുള്ള കോർട്ടിസോൾ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര എന്നിവ ഉയർത്തുന്നു. മാത്രമല്ല, വയറിലെ കൊഴുപ്പും വർദ്ധിപ്പിക്കുമെന്നും വിദഗ്ധർ പറയുന്നു.
അറിയാം വജൈനല്‍ ക്യാന്‍സറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ