പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ഈ 5 ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ...?

Web Desk   | others
Published : Jan 07, 2020, 04:46 PM ISTUpdated : Jan 07, 2020, 04:49 PM IST
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ഈ 5 ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ...?

Synopsis

പുരുഷന്മാർ ദിവസവും നട്സ് കഴിക്കുന്നത് വന്ധ്യത അകറ്റാനും ആരോഗ്യമുള്ള ബീജോത്പാദനത്തിനും സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇയാണ് പുരുഷന്റെ ആരോഗ്യത്തിനും ബീജാരോഗ്യത്തിനും സഹായിക്കുന്നത്. 

പുരുഷന്റെ ലൈംഗികശേഷിയും ആരോഗ്യവും വര്‍ധിപ്പിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. പുരുഷന്മാരിൽ ബീജത്തിന്റെ അളവ് കൂട്ടാനും ആരോ​ഗ്യത്തിനും നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് അറിയേണ്ടേ...?

നട്സ്...

പുരുഷന്മാർ ദിവസവും നട്സ് കഴിക്കുന്നത് വന്ധ്യത അകറ്റാനും ആരോഗ്യമുള്ള ബീജോത്പാദനത്തിനും സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇയാണ് പുരുഷന്റെ ആരോഗ്യത്തിനും ബീജാരോഗ്യത്തിനും സഹായിക്കുന്നത്. ദിവസവും ഒരു പിടി വാള്‍നട്‌സ് കഴിക്കുന്നത് ബീജോ​ദ്പാദനത്തിനും ആരോ​ഗ്യത്തിനും മികച്ചതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ...

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്‌ ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് മത്സ്യം. മീനെണ്ണയില്‍ നിന്നു ലഭിക്കുന്ന ഒമേഗ ഫാറ്റി ആസിഡ് ഹൃദ്രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ ഏറെ ഫലപ്രദമാണ്.

വെളുത്തുള്ളി...

പുരുഷ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. ലൈംഗിക അവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി പാലിലിട്ടു തിളപ്പിച്ചു കുടിക്കുന്നതും ലെെം​ഗികശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. 

ഈന്തപ്പഴം...

ഈന്തപ്പഴം പുരുഷ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതി ദത്ത ഒറ്റമൂലിയാണ്. പുരുഷ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിക്കുന്ന ഒരു വഴിയാണ് ഈന്തപ്പഴം. പുരുഷന്മാർ ദിവസവും അഞ്ചോ ആറോ ഈന്തപ്പഴം കഴിക്കുന്നത് ബീജത്തിന്റെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുന്നു.

തക്കാളി...

പുരുഷന്മാർ ദിവസവും രണ്ടോ മൂന്നോ തക്കാളി കഴിക്കുന്നത് ശീലമാക്കണമെന്ന് ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഓങ്കോളജി വിഭാ​ഗം മേധാവി പ്രൊഫസര്‍ അലന്‍ പാസി പറയുന്നത്. മെറ്റബോളിസം വർധിപ്പിക്കാൻ തക്കാളി സഹായിക്കുന്നു. തക്കാളിയിലടങ്ങിയിരിക്കുന്ന ലാക്ടോലൈക്കോപീന്‍ എന്ന സംയുക്തമാണ് ഇതിനു സഹായിക്കുന്നത്. ബീജത്തിന്റെ വലുപ്പവും ആകൃതിയും മെച്ചപ്പെടുത്തുന്നതിനോടൊപ്പം ചലനവേഗം 40 ശതമാനം വര്‍ധിപ്പിക്കാനും ലൈക്കോപീനിനു കഴിവുണ്ടെന്ന് പ്രൊ. അലന്‍ പാസി പറഞ്ഞു. 


 

PREV
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ