ആസ്‌‌തമയുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

Published : May 19, 2019, 05:31 PM IST
ആസ്‌‌തമയുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

Synopsis

ചായ, കാപ്പി, ചോക്ലേറ്റ് , നട്സ്, മധുരം, ഉപ്പ് എന്നിവ കുറയ്ക്കണം. കപ്പലണ്ടി, പുളിയുള്ള പഴങ്ങൾ, നിറം ചേർത്ത പാനീയങ്ങൾ എന്നിവ അലർജി ഉണ്ടാക്കും. ക്ലോറിൻ കലർന്ന വെള്ളം ആസ്‌തമയുള്ളവര്‍ തീര്‍ച്ചയായും ഒഴിവാക്കണം.ബേക്കറി പലഹാരങ്ങൾ നിർബന്ധമായും ഒഴിവാക്കണം. ബേക്കറി പലഹാരങ്ങളിൽ കൃത്രിമമായ മധുരമാണ് ചേർക്കാറുള്ളത്.  വെജിറ്റബിൾ ഓയിൽ ഉപയോഗിച്ചു പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാതിരിക്കുക. 

തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും നിയന്ത്രിക്കാവുന്ന രോ​ഗമാണ് ആസ്ത്മ. പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് ആസ്ത്മയ്ക്കുള്ള പ്രധാനകാരണങ്ങൾ. ഇൻഹേലർ രൂപത്തിലുള്ള മരുന്നുകളാണ് ആസ്ത്മ ചികിത്സയിൽ ഏറ്റവും പ്രധാനം. ആവശ്യമായ മരുന്നുകൾ തീരെ ചെറിയ അളവിൽ ശ്വാസനാളികളിലേക്ക് നേരിട്ട് എത്തിക്കുകയാണ് ഇൻഹേലറുകൾ ചെയ്യുന്നത്. ആസ്‌‌തമയുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. 

ആസ്മയുള്ളവർ പഴങ്ങളും, പച്ചക്കറികളും, ധാന്യങ്ങളും ധാരാളമായി കഴിച്ചാൽ ചുമ, നെഞ്ച് വേദന, ശ്വാസമുട്ടൽ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. പാരീസ് സർവ്വകലാശാലയിലെ ​ഗവേഷകരാണ് ആസ്മ എങ്ങനെ തടയാം എന്നതിനെ കുറിച്ചുള്ള പഠനം നടത്തിയത്. ആസ്മയുടെ തുടക്കം തടയുന്നതിൽ ആരോഗ്യകരമായ ഭക്ഷണരീതിയാണ് വേണ്ടതെന്ന് ​ഗവേഷകനായ റോലാണ്ട് ആൻഡ്രേറിയസോലോ പറഞ്ഞു. പഴങ്ങളും പച്ചക്കറികളും ഫൈബറും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതലും കഴിക്കാൻ ശ്രമിക്കുക. 

ആസ്മരോ​ഗികൾ ഉപ്പും പഞ്ചസാരയും ഉപയോ​ഗിക്കുന്നതിലൂടെ ആരോ​ഗ്യം കൂടുതൽ വഷളാവുകയുളളൂവെന്ന് ഗവേഷകൻ റോലാണ്ട് ആൻഡ്രേറിയസോലോ പറയുന്നു. അത് കൊണ്ട് തന്നെ ആസ്മ രോ​ഗികൾ ഉപ്പും പഞ്ചസാരയും പരമാവധി ഒഴിവാക്കാൻ ശ്രമിക്കണമെന്നും പഠനത്തിൽ പറയുന്നു.  ആസ്‌‌തമയുള്ളവർ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ചായ, കാപ്പി, ചോക്ലേറ്റ് , നട്സ്, മധുരം, ഉപ്പ് എന്നിവ കുറയ്ക്കണം. കപ്പലണ്ടി, പുളിയുള്ള പഴങ്ങൾ, നിറം ചേർത്ത പാനീയങ്ങൾ, പലഹാരങ്ങൾ എന്നിവ അലർജി ഉണ്ടാക്കും. ക്ലോറിൻ കലർന്ന വെള്ളം ആസ്‌തമയുള്ളവര്‍ തീര്‍ച്ചയായും ഒഴിവാക്കണം.

രണ്ട്...

 ബേക്കറി പലഹാരങ്ങൾ നിർബന്ധമായും ഒഴിവാക്കണം. ബേക്കറി പലഹാരങ്ങളിൽ കൃത്രിമമായ മധുരമാണ് ചേർക്കാറുള്ളത്.  വെജിറ്റബിൾ ഓയിൽ ഉപയോഗിച്ചു പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാതിരിക്കുക. അതുപോലെ ഒരു തവണ ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക. 

മൂന്ന്...

 ഫാറ്റി ഫുഡ് അഥവാ കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.  പാൽ ഉൽപ്പന്നങ്ങൾ ആസ്തമയുള്ളവർ പൂർണമായും ഒഴിവാക്കുക. 
 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂത്രം പിടിച്ചുവെച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ
30 കഴിഞ്ഞോ? പുരുഷന്മാർ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ