
ലെെംഗിക ബന്ധത്തിലേർപ്പെടുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നുണ്ട്. സെക്‌സ് (Sex) പിഎംഎസ് ലക്ഷണങ്ങൾക്കുള്ള മികച്ചൊരു മരുന്നാണെന്ന് വിദഗ്ധർ പറയുന്നു. സെക്സ് മികച്ച മാനസികാവസ്ഥയിലാക്കാൻ സഹായിക്കുക മാത്രമല്ല ഹൃദയാരോഗ്യം(Heart health) വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉത്കണ്ഠയുടെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. പതിവായി സെക്സിലേർപ്പെട്ടിരുന്നവർ സെക്സിൽ നിന്ന് ബ്രേക്ക് എടുക്കുമ്പോൾ ശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.
ലൈംഗിക ബന്ധത്തിൽ നിന്നുള്ള ഇടവേള (പ്രസവത്തിനു ശേഷമോ അല്ലെങ്കിൽ പൊതുവെ) നിങ്ങൾ വിചാരിച്ചതിലും കൂടുതൽ നേരം നീണ്ടുനിന്നിട്ടുണ്ടെങ്കിൽ ശരീരത്തിൽ സംഭവിക്കാവുന്ന ചില മാറ്റങ്ങൾ എന്തൊക്കെയാണെന്ന് ന്യൂയോർക്കിലെ റീപ്രൊഡക്ടീവ് മെഡിസിൻ അസോസിയേറ്റ്സിലെ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റും ഗൈനക്കോളജിസ്റ്റുമായ ഡോ. ലക്കി സെഖോൺ പറയുന്നു.
ഒന്ന്...
പതിവായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെയിരിക്കുമ്പോൾ വജൈനൽ മസിലുകളെ ദുർബലപ്പെടുത്തുമെന്നു ഡോ. സെഖോൺ പറയുന്നു.
രണ്ട്...
സ്ഖലനത്തിന്റെ ആവൃത്തിയും പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യതയും ബന്ധപ്പെട്ടിരിക്കുന്നതായി 2016ൽ യൂറോപ്യൻ യൂറോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മാസത്തിൽ 20 തവണ സ്ഖലനം ചെയ്യുന്നവരെ അപേക്ഷിച്ച് മാസത്തിൽ ഏഴ് തവണയിൽ താഴെ സ്ഖലനം ചെയ്യുന്നവർ പ്രോസ്റ്റേറ്റ് കാൻസർ രോഗനിർണയം നടത്തേണ്ടത് പ്രധാനമാണെന്നും ഡോ. സെഖോൺ പറഞ്ഞു.
മൂന്ന്...
അപൂർവമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ലൈംഗിക ശേഷിയെ ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രസവാനന്തര കാലഘട്ടത്തിൽ പല ദമ്പതികളും ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ട് നിൽക്കുന്നുണ്ട്. നിങ്ങൾ കുഞ്ഞിനെ മുലയൂട്ടുകയാണെങ്കിൽ, നിങ്ങളുടെ ഈസ്ട്രജന്റെ അളവ് കുറവായിരിക്കും. പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കഠിനമായ വേദന സൃഷ്ടിക്കുകയും ചെയ്യും.
നാല്...
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നില്ലെങ്കിലോ മറ്റ് തരത്തിലുള്ള വ്യായാമങ്ങളിൽ ഏർപ്പെടുന്നില്ലെങ്കിലോ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് അവർ പറയുന്നു. മാത്രമല്ല സ്ട്രെസ് ലെവലുകൾ ഉയർന്നേക്കാം, ഇത് മാനസികാവസ്ഥ കുറയുന്നതിന് കാരണമാകും. പല ദമ്പതികൾക്കും ലൈംഗികത ഒരു സ്‌ട്രെസ് ബൂസ്റ്ററായി പ്രവർത്തിക്കുന്നു.
പ്രസവശേഷം ലൈംഗിക പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചാൽ നിങ്ങൾക്ക് പലപ്പോഴും മാനസിക സമ്മർദ്ദം അനുഭവപ്പെടാം. ഗർഭാവസ്ഥയും പ്രസവവും നിങ്ങളുടെ ശരീരത്തിൽ ധാരാളം മാറ്റങ്ങൾക്ക് ഇടയാക്കും. ഇത് നിങ്ങളുടെ സ്‌ട്രെസ് ലെവലുകൾ ഉയർത്തുകയും നിങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കുകയും ചെയ്യും.
അഞ്ച്...
പതിവായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പങ്കാളിയുമായി നന്നായി ആശയവിനിമയം നടത്താനും വൈകാരികമായി ബന്ധപ്പെടാനും സഹായിക്കുന്നു. ലൈംഗികതയുടെ അഭാവം ഉണ്ടാകുമ്പോൾ പങ്കാളിയിൽ നിന്ന് പലർക്കും അകൽച്ച ഉണ്ടാകുന്നതിന് കാരണമാകുമെന്ന് ഡോ. സെഖോൺ പറഞ്ഞു.
400 -ലധികം യുവതികളെ വീഡിയോകോളിലൂടെ സ്വകാര്യഭാഗങ്ങൾ കാണിക്കാൻ പ്രേരിപ്പിച്ച് വ്യാജഡോക്ടർ