എന്താണ് കോംഗോ പനി? ലക്ഷണങ്ങൾ എന്തൊക്കെ?

Published : Jan 30, 2025, 10:18 AM IST
 എന്താണ് കോംഗോ പനി? ലക്ഷണങ്ങൾ എന്തൊക്കെ?

Synopsis

മസിലുകള്‍ക്ക് കടുത്ത വേദന, നടുവേദന, തൊണ്ടവേദന, വയറുവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവയാണ് മറ്റ് പ്രധാന ലക്ഷണങ്ങള്‍. 

ഗുജറാത്തിൽ 51 കാരൻ അപൂർവ രോഗമായ കോംഗോ പനി ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. ചെള്ളുകള്‍ പരത്തുന്ന ഒരു തരം വൈറസ് രോഗമാണ് കോംഗോ പനി. ക്രിമിയൻ-കോംഗോ ഹെമറാജിക് ഫീവർ വൈറസ് മൂലമുണ്ടാകുന്ന വൈറൽ രോഗം മൃഗങ്ങളുടെ രക്തം വഴി മനുഷ്യരിലേക്ക് പകരുന്നു. കന്നുകാലികളുമായി അടുത്തിടപഴകുന്ന ആളുകൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ക്രിമിയൻ കോംഗോ ഹെമറേജിക് ഫിവർ ( സി. സി. എച്ച്. എഫ്) എന്നതാണ് കോംഗോ പനിയുടെ പൂർണമായ പേര്. 

 2011 ജനുവരിയിൽ ഗുജറാത്തിലാണ് ആദ്യമായി കോംഗോ പനി സ്ഥിരീകരിച്ചത്. ആ സമയത്ത് അഹമ്മദാബാദിൽ നിന്ന് 7 കേസുകളും 2 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ വ്യക്തമാക്കുന്നു. രോ​ഗികളിൽ ആന്തരിക രക്തസ്രാവം, അവയവങ്ങളുടെ തകരാർ, എന്നിവ ഉണ്ടാകാമെന്ന് വിദ​ഗ്ധർ വ്യക്തമാക്കുന്നു. 

കോംഗോ ഫീവർ (ക്രൈമീൻ - കോംഗോ ഹിമറാജിക് ഫീവർ) എന്ന വൈറസ് രോഗം മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പടരുന്ന മാരക രോഗമാണ്. രോഗം പരത്തുന്നത് ഒരുതരം ചെള്ളാണ്. ഇവയുടെ കടിയിൽ കൂടി മൃഗങ്ങളിലെ രക്‌തം, ശ്രവം, കോശം എന്നിവയിൽ അണുക്കൾ പകരുന്നു. മൃഗങ്ങളുടെ സാമീപ്യംകൊണ്ട് മനുഷ്യരിലേക്കും രോഗം പടരുന്നു. 
രക്‌തപരിശോധനയിലൂടെ രോഗം സ്‌ഥിരീകരിക്കാൻ പറ്റും.

ഉയർന്ന പനി, കഠിനമായ തലവേദന, പേശി വേദന, തലകറക്കം എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. 
രോഗം പുരോഗമിക്കുമ്പോൾ, രോഗലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാവുകയും, ഓക്കാനം, ഛർദ്ദി, വയറിളക്കം, എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ചില ആളുകൾക്ക് അവയവങ്ങളുടെ തകരാർ, കരൾ വലുതാകൽ, എന്നിവയും അനുഭവപ്പെടുന്നതായി വിദ​ഗ്ധർ പറയുന്നു.

മസിലുകൾക്ക് കടുത്ത വേദന, നടുവേദന, തൊണ്ടവേദന, വയറുവേദന, കണ്ണുകൾക്കുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവയാണ് മറ്റ് പ്രധാന ലക്ഷണങ്ങൾ. 

കുട്ടികളിലെ ഫാറ്റിലിവർ തടയാൻ രക്ഷിതാക്കൾ ശ്ര​ദ്ധിക്കേണ്ടത് എന്തൊക്കെ?

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടൈപ്പ് 1 പ്രമേഹത്തിന്‍റെ ഈ ലക്ഷണങ്ങളെ നിസ്സാരമായി കാണരുത്
വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണങ്ങൾ