
ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ 'ഡിംഗ ഡിംഗ' എന്നൊരു വിചിത്രമായ രോഗം പടര്‍ന്നു പിടിക്കുന്നു. പനിയും ശരീരം വിറച്ചുതുള്ളുന്ന അവസ്ഥയുമാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. സ്ത്രീകളെയും കുട്ടികളെയുമാണ് രോഗം കൂടുതലായും ബാധിച്ചിരിക്കുന്നത്. ശരീരം വിറച്ച് തുള്ളുകയും നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന ഈ രോഗത്തിന് പ്രാദേശിക ഭാഷയില്‍ ‘നൃത്തം ചെയ്യുന്നത് പോലെ കുലുങ്ങുക’ എന്ന അര്‍ത്ഥം വരുന്ന ‘ഡിംഗ ഡിംഗ’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. നൃത്തം ചെയ്യുന്നത് പോലെയാണ് രോഗികള്‍ ശരീരം വിറച്ച് തുള്ളുന്നത്.
കടുത്ത പനി, ശരീരത്തിന് ബലക്ഷയം, ക്ഷീണം, നടക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് മറ്റ് ലക്ഷണങ്ങള്‍. ചില സന്ദർഭങ്ങളിൽ പക്ഷാഘാതവും അനുഭവപ്പെടാം. രോഗം ബാധിച്ച് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഉഗാണ്ടയില്‍ രോഗം അതിവേഗത്തിലാണ് പടരുന്നത്. ഇതിനോടകം നൂറുകണക്കിന് പേര്‍ രോഗബാധിതരായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രോഗ കാരണം കൃത്യമായി ഇതുവരെയും കണ്ടെത്തിയിട്ടില്ല.
ബുണ്ടിബുഗ്യോയില്‍ 300 പേരെ രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2023-ലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ആന്റിബയോട്ടിക്കുകള്‍ ആണ് പ്രധാനമായും രോഗം ബാധിച്ചവര്‍ക്കുള്ള ചികിത്സയ്ക്കായി നല്‍കുന്നത്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: രാവിലെ വെറും വയറ്റില്‍ കറുവപ്പട്ട വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam