എന്താണ് 'ഫോർട്ടിഫൈഡ് അരി', അത് പ്ലാസ്റ്റിക്കാണോ? വാസ്തവം ഇതാണ്!

Published : Jul 22, 2023, 07:44 PM IST
എന്താണ് 'ഫോർട്ടിഫൈഡ് അരി', അത് പ്ലാസ്റ്റിക്കാണോ? വാസ്തവം ഇതാണ്!

Synopsis

എന്താണ് ഫോർട്ടിഫൈഡ് അരി, എന്തൊക്കെയാണ് അതിനെ ചുറ്റിപ്പറ്റി നടക്കുന്ന വ്യാജ പ്രചാരണങ്ങൾ. പൊതുവിതരണ കേന്ദ്രം വഴി വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് അരി പ്ലാസ്റ്റിക്കാണെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. 

തിരുവനന്തപുരം: എന്താണ് ഫോർട്ടിഫൈഡ് അരി, എന്തൊക്കെയാണ് അതിനെ ചുറ്റിപ്പറ്റി നടക്കുന്ന വ്യാജ പ്രചാരണങ്ങൾ. പൊതുവിതരണ കേന്ദ്രം വഴി വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് അരി പ്ലാസ്റ്റിക്കാണെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്ലാസ്റ്റിക് അരി കഴിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ വരെ വിവരിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകളടക്കം പ്രചരിക്കുന്നുണ്ട്. നേരത്തെ തന്നെ പുറത്തുവന്ന പ്രചാരണങ്ങൾ അടുത്തിടെ വീണ്ടും മുഖ്യധാരയിലേക്ക് വരുന്നത് കാണാം. 

ഈ സാഹചര്യത്തിലാണ്, സർക്കാറിന്റെ വലിയ ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി കുറിച്ച് വിശദീകരണവുമായി അധികൃതർ തന്നെ രംഗത്തെത്തിയിരിക്കുന്നത്.  പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് അരിയുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ തെറ്റിദ്ധാരണ പരത്തുന്നതും അശാസ്ത്രീയവുമാണെന്ന് തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസർ വാർത്താ കുറിപ്പിൽ അറിയിച്ചു. 

എന്താണ് ഫോർട്ടിഫൈഡ് അരി

ഫോർട്ടിഫൈഡ് റൈസ് അഥവാ സമ്പുഷ്ടീകരിച്ച അരി ഭക്ഷണത്തിലെ പോഷക നിലവാരം മെച്ചപ്പെടുത്തുകയും അവശ്യ സൂക്ഷ്മ പോഷകങ്ങളുടെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. സമ്പുഷ്ടീകരിച്ച അരി രുചിയിലും, മണത്തിലും, രൂപത്തിലും സാധാരണ അരിക്ക് സമാനവും പൂർണമായും സുരക്ഷിതവുമാണെന്ന് അറിയിപ്പിൽ പറയുന്നു. 

അരിപ്പൊടി, പ്രിമിക്‌സ് എന്നിവ സംയോജിപ്പിച്ച് തയാറാക്കുന്ന ഫോർട്ടിഫൈഡ് റൈസ് കെർണൽ, 100.1 എന്ന അനുപാതത്തിൽ കലർത്തിയാണ് സമ്പുഷ്ടീകരിച്ച അരിയാക്കി മാറ്റുന്നത്. ഇതിൽ അയൺ, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവ അടങ്ങിയിരിക്കുന്നു. അയൺ വിളർച്ച തടയുന്നതിനും, ഫോളിക് ആസിഡ് രക്ത രൂപീകരണത്തിനും, വിറ്റാമിൻ ബി 12 നാഡീവ്യവസ്ഥയുടെ സാധാരണ പ്രവർത്തനത്തിനും സഹായിക്കുന്നു. പോഷകാഹാര കുറവിനെ ഒരു പരിധിവരെ ചെറുക്കാൻ ഇതിലൂടെ കഴിയും. 

Read more:സ്വകാര്യ ബസുകളിലെ യാത്രാ ഇളവിൽ കരുതലിന്റെ പ്രഖ്യാപനവുമായി മന്ത്രി, ഇനി ഇളവ് 40 ശതമാനം ഭിന്നശേഷിയുള്ളവർക്കും

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് ധാന്യങ്ങൾ സമ്പുഷ്ടീകരിച്ചിരിക്കുന്നതിനാൽ ഫോർട്ടിഫൈഡ് അരി പ്ലാസ്റ്റിക്ക് ആണെന്നുള്ള വ്യാജപ്രചാരണങ്ങൾ കാർഡുടമകൾ തള്ളിക്കളയണമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

PREV
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍