സ്ത്രീകളെ ബാധിക്കുന്ന 5 ഗൈനക്കോളജിക്കൽ ക്യാൻസറുകൾ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
സ്ത്രീകളിൽ മാത്രം കാണുന്ന ഒന്നാണ് ഗൈനക്കോളജിക്കൽ ക്യാൻസർ. ഇതിൽ പ്രധാനമായും അഞ്ച് തരം കാൻസറുകളുണ്ട്. സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളിൽ ഉണ്ടാകുന്ന ക്യാൻസറാണിത്.

എന്താണ് ഗൈനക്കോളജിക്കൽ ക്യാൻസര്‍?
സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളിൽ ഉണ്ടാകുന്ന ക്യാൻസറാണിത്. ഗർഭാശയമുഖ ക്യാൻസർ (cervical cancer), അണ്ഡാശയ കാൻസർ (ovarian cancer), ഗർഭാശയ ക്യാൻസർ (uterine cancer), യോനീ ക്യാൻസർ (vaginal cancer), വൾവാർ ക്യാൻസർ (vulvar cancer) എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
ലക്ഷണങ്ങൾ
ഈ അഞ്ച് ക്യാൻസറുകൾക്കും പൊതുവായി കാണുന്ന ചില ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
1. യോനിയിൽ നിന്നുള്ള അസാധാരണമായ രക്തസ്രാവം
യോനിയിൽ നിന്നുള്ള അസാധാരണമായ രക്തസ്രാവം അല്ലെങ്കിൽ ഡിസ്ചാർജ്
2. പെൽവിക് പെയിൻ
ഇടുപ്പെല്ലിന് ചുറ്റുമുള്ള വേദന (പെൽവിക് പെയിൻ)
3. യോനിയിൽ ചൊറിച്ചിൽ
യോനിയിൽ ചൊറിച്ചിൽ, പുകച്ചിൽ, വേദന
4. മൂത്രം പിടിച്ചുനിർത്താനുള്ള ബുദ്ധിമുട്ട്
മൂത്രം പിടിച്ചുനിർത്താനുള്ള ബുദ്ധിമുട്ട്
5. നടുവേദന
വയറുവീർപ്പ്, നടുവേദന എന്നിവയാണ് ലക്ഷണങ്ങള്‍.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam