കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കൂ

Published : Nov 30, 2024, 02:19 PM IST
കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കൂ

Synopsis

പതിവ് പരിശോധനകൾ മയോപിയ നേരത്തെ കണ്ട് പിടിപെടാൻ സഹായിക്കുന്നു. കറക്റ്റീവ് ലെൻസുകൾ, അട്രോപിൻ ഐ ഡ്രോപ്പുകൾ അല്ലെങ്കിൽ ഓർത്തോകെരാറ്റോളജി (ഓവർനൈറ്റ് കറക്റ്റീവ് ലെൻസുകൾ) പോലുള്ള ചികിത്സകളിലൂടെ രോ​ഗം ഭേദമാക്കാവുന്നതാണ്. മയോപിയ അതിൻ്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ നിയന്ത്രിക്കാൻ സഹായിക്കും.

സ്മാർട്ട് ഫോണിന്റെയും മറ്റും അമിതോപയോഗം കാരണം കഴിഞ്ഞ കുറച്ചു വർഷങ്ങളായി മയോപിയ ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നതെന്നും വിദ​ഗ്ധർ പറയുന്നു.

ദൂരക്കാഴ്ച എന്നറിയപ്പെടുന്ന മയോപിയ, ദൂരെയുള്ള വസ്തുക്കളെ കാണാൻ ബുദ്ധിമുട്ടുള്ള ഒരു നേത്രരോഗമാണ് മയോപിയ എന്നത്. ഇന്ത്യയിലെ കുട്ടികൾക്കിടയിൽ ഈ നേത്ര രോ​ഗം കൂടുതലായി കണ്ട് വരുന്നു. ഇതൊരു വലിയൊരു ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2050 ഓടെ ഈ രോ​ഗം ലോകജനസംഖ്യയുടെ പകുതിയോളം പേരെ ബാധിക്കുമെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

മയോപിയ ഇന്ത്യയിൽ, പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ വളരുന്ന ആശങ്കയാണ്. 5 മുതൽ 15 വരെ പ്രായമുള്ള കുട്ടികളിൽ മയോപിയ നിരക്ക് ഗണ്യമായി കുതിച്ചുയർന്നിരിക്കുകയാണ്. 1999-ൽ 4.44% ആയിരുന്നത് 2019-ൽ 21.15% ആയി ഉയർന്നു.

മയോപിയയുടെ വ്യാപനം 2030-ഓടെ 31.89%, 2040-ഓടെ 40.01%, 2050-ഓടെ ഏകദേശം 48.14% എന്നിങ്ങനെയാകാനാണ് സാധ്യത എന്ന് പഠനങ്ങൾ പറയുന്നു. കൊവിഡ് 19 രൂക്ഷമായി നിന്ന സമയത്ത് ഓൺലെെൻ ക്ലാസുകളാണ് പലയിടങ്ങളിലും നടന്നിരുന്നത്. അത് കൊണ്ട് തന്നെ കുട്ടികൾ കൂടുതൽ സമയവും മൊബെെൽ ഫോണിലും കമ്പ്യൂട്ടറിലുമാണ് സമയം ചെലവിട്ടിരുന്നത്. കൂടാതെ കുട്ടികൾ പാർക്കിലോ അല്ലെങ്കിൽ പുറത്തിറങ്ങുന്നതും കുറവായിരുന്നു.

മയോപിയ നിയന്ത്രിക്കുന്നതിന് ആദ്യം ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യമെന്നത് പതിവ് നേത്ര പരിശോധനയാണ്. വർഷത്തിലൊരിക്കൽ കുട്ടികൾക്ക് കണ്ണ് പരിശോധന നടത്തുക. പതിവ് പരിശോധനകൾ മയോപിയ നേരത്തെ കണ്ട്  പിടിപെടാൻ സഹായിക്കുന്നു. കറക്റ്റീവ് ലെൻസുകൾ, അട്രോപിൻ ഐ ഡ്രോപ്പുകൾ അല്ലെങ്കിൽ ഓർത്തോകെരാറ്റോളജി (ഓവർനൈറ്റ് കറക്റ്റീവ് ലെൻസുകൾ) പോലുള്ള ചികിത്സകളിലൂടെ രോ​ഗം ഭേദമാക്കാവുന്നതാണ്. മയോപിയ അതിൻ്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ നിയന്ത്രിക്കാൻ സഹായിക്കും.

വെളിയിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികളിൽ മയോപിയ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുറത്ത് നിന്നുള്ള വെളിച്ചം കൊള്ളുന്നത് ആരോഗ്യകരമായ കണ്ണുകൾക്ക് സ​ഹായിക്കുന്നു. 
കുട്ടികളെ പുറത്ത് കളിക്കാൻ വിടുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തിന് സഹായിക്കുന്നു.

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു ; കൂടുതലും ബാധിക്കുന്നത് ചെറുപ്പക്കാരെയെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ വിറ്റാമിനുകളുടെ അഭാവം ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു
വിറ്റാമിൻ ഇയുടെ കുറവിനെ തിരിച്ചറിയാം; ലക്ഷണങ്ങൾ