
യുഎസിൽ നൊറോ വൈറസ് അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ. ഡിസംബർ മാസത്തിൽ നിന്ന് 91 നോറോ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു.
എന്താണ് നൊറോ വൈറസ്? ലക്ഷണങ്ങൾ എന്തൊക്കെ?
നോറോ വൈറസ് അതിവ്യാപന ശേഷിയുളള വൈറസാണെന്ന് വിദഗ്ധർ പറയുന്നു. വയറ്റിലെ ഫ്ലൂ അല്ലെങ്കിൽ വയറ്റിലെ ബഗ് എന്നും അറിയപ്പെടുന്ന നോറോവൈറസ് കുടലിലോ ആമാശയത്തിലോ വീക്കം ഉണ്ടാക്കുന്നു. ഇതിനെ അക്യൂട്ട് ഗ്യാസ്ട്രോഎൻറൈറ്റിസ് എന്നും അറിയപ്പെടുന്നു.
നൊറോ വൈറസ് എന്ന അതിവ്യാപന ശേഷിയുളള വൈറസ് പ്രധാനമായും ഛർദ്ദിയും അതിസാരവുമാണ് രോഗികളിൽ ഉണ്ടാക്കുക. ഛർദ്ദിക്കും അതിസാരത്തിനും പുറമേ മനംമറിച്ചിൽ, വയർ വേദന, ഉയർന്ന പനി, തലവേദന, കൈകാൽ വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. വൈറസ് ബാധിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.
നൊറോ വൈറസ് ബാധിച്ച ഭക്ഷണമോ വെള്ളമോ കഴിക്കുന്നത് വൈറസ് ബാധിക്കാനുള്ള സാധ്യത കൂട്ടുന്നു. അടുത്ത സമ്പർക്കത്തിലൂടെ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരാം. രോഗം ബാധിച്ച ഒരാൾ ഭക്ഷണം തയ്യാറാക്കുകയോ പാത്രങ്ങൾ പങ്കിടുകയോ ചെയ്താൽ വൈറസ് മറ്റുള്ളവരിലേക്ക് പകരാമെന്ന് വിദഗ്ധർ പറയുന്നു.
നൊറോ വൈറസ് കടുത്ത നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. മൂത്രമൊഴിക്കൽ കുറയുക, വായയും തൊണ്ടയും വരണ്ട് പോവുക, എഴുന്നേറ്റു നിൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
1. ഭക്ഷണമോ പാനീയങ്ങളോ കഴിക്കുന്നതിനുമുമ്പ് കൈകൾ ശരിയായി കഴുകുക.
2. പഴങ്ങൾ, പച്ചക്കറികൾ എന്നിവ പാചകം ചെയ്യുമ്പോൾ അവ നന്നായി കഴുകണം.
3. മലിനമായ പ്രതലങ്ങൾ നന്നായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം.
4. വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകണം. നൊറോ വൈറസ് ബാധിച്ചാൽ രോഗലക്ഷണങ്ങൾ അവസാനിച്ചതിന് ശേഷവും രണ്ട് ദിവസം വീട്ടിൽ തന്നെ തുടരാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
ആലിയ ഭട്ടിന്റെ മൂന്ന് പ്രിയപ്പെട്ട വിഭവങ്ങൾ നമ്മുക്ക് തയ്യാറാക്കിയാലോ?