Painful Intercourse : വേദനാജനകമായ സെക്സ്; സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം

Web Desk   | Asianet News
Published : Jan 03, 2022, 08:26 PM ISTUpdated : Jan 03, 2022, 08:30 PM IST
Painful Intercourse :  വേദനാജനകമായ സെക്സ്; സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം

Synopsis

സെക്‌സിനിടെയുള്ള വേദന സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഇത് എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കാം. ലൈംഗിക ബന്ധത്തിനിടെയോ അതിന് ശേഷമോ ഉള്ള ജനനേന്ദ്രിയ വേദനയാണ് ഡിസ്പാരൂനിയ (Dyspareunia). 

ലെെം​ഗിക ബന്ധത്തിനിടെയുള്ള വേദ​ന മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. നാലിൽ മൂന്ന് സ്ത്രീകളും ജീവിതത്തിൽ ഒരിക്കലെങ്കിലും വേദനാജനകമായ ലൈംഗിക ബന്ധമായ 'ഡിസ്പാരേനിയ' (Dyspareunia) അനുഭവിച്ചിട്ടുണ്ടാകാമെന്നാണ് 'American College of Obstetricians and Gynecologists' വ്യക്തമാക്കുന്നത്. 

സെക്‌സിനിടെയുള്ള വേദന സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഇത് എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കാം. ലൈംഗിക ബന്ധത്തിനിടെയോ അതിന് ശേഷമോ ഉള്ള ജനനേന്ദ്രിയ വേദനയാണ് ഡിസ്പാരൂനിയ.

വേദനാജനകമായ ലൈംഗികബന്ധം യോനിയിലോ ഗർഭാശയത്തിലോ പെൽവിസിലോ ബാഹ്യമായോ ആന്തരികമായോ അനുഭവപ്പെടാം. അടിസ്ഥാനപരമായ മെഡിക്കൽ അവസ്ഥകൾ അല്ലെങ്കിൽ അണുബാധകൾ പോലുള്ള ഘടകങ്ങൾ വേദനാജനകമായ ലൈംഗികതയ്ക്ക് കാരണമാകും. വേദനയുടെ അടിസ്ഥാന കാരണം തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് വേണ്ടത്. 

ലൂബ്രിക്കേഷന്റെ അഭാവം, യോനിയിലെ വരൾച്ച, മൂത്രനാളിയിലെ അണുബാധ, യോനിയിലെ അണുബാധ അല്ലെങ്കിൽ ലൈംഗികമായി പകരുന്ന അണുബാധ, മരുന്നുകളുടെ പാർശ്വഫലങ്ങൾ, എൻഡോമെട്രിയോസിസ് അല്ലെങ്കിൽ ഗർഭാശയ ഫൈബ്രോയിഡുകൾ പോലുള്ള മെഡിക്കൽ അവസ്ഥകൾ, അലർജി എന്നിവയെല്ലാം ഇതിനു കാരണമാകാം. ലെെം​ഗിക ബന്ധത്തിനിടെയുള്ള വേദ​ന അനുഭവപ്പെടുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്...

1. ഇറുകിയതും കോട്ടൺ അല്ലാത്തതുമായ അടിവസ്ത്രം ധരിക്കരുത്, നല്ല യോനി ശുചിത്വം പാലിക്കുക.

2.  ലൈംഗികതയ്ക്ക് കോണ്ടം, മറ്റ് സംരക്ഷണ മാർഗ്ഗങ്ങൾ എന്നിവ ഉപയോഗിക്കുക.

3. ലൈംഗിക ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധിക്കുക.

കൊവിഡ് ബാധിച്ച് കോമയിലായ നഴ്‌സിന് വയാഗ്രയുടെ സഹായത്തോടെ പുനർജ്ജന്മം

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്