Painful Sex in Women : സെക്‌സിനിടെ വേദന? സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

By Web TeamFirst Published Jul 19, 2022, 9:16 PM IST
Highlights

എന്ത് കൊണ്ടാണ് പലരും സെക്സിനോട് താൽപര്യക്കുറവ് പ്രകടിപ്പിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒരു കാരണം വേദനാജനകമായ ലൈംഗികതയാണെന്ന് (painful sex) ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലിലെ ജനറൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാ​ഗം ഡോ.ഷാരി ലോസൺ (Shari Lawson) പറയുന്നു.

സെക്സ് (sex) നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. സെക്സ് എന്നാൽ പ്രത്യുത്പാദനത്തിന് സഹായിക്കുന്ന ഒരു ശാരീരിക പ്രക്രിയ മാത്രമല്ല, ആരോഗ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നു കൂടിയാണ്. ആരോഗ്യത്തിന് മാത്രമല്ല, ശരീരത്തിനും കൂടി ഇത് ഗുണകരമാണ്. എന്നാൽ ഇന്ന് മിക്ക ​ദമ്പതികളും ലെെം​ഗികതയോട് താൽപര്യക്കുറവ് പ്രകടിപ്പിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. 

എന്ത് കൊണ്ടാണ് പലരും സെക്സിനോട് താൽപര്യക്കുറവ് പ്രകടിപ്പിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒരു കാരണം വേദനാജനകമായ ലൈംഗികതയാണെന്ന് (painful sex) ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലിലെ ജനറൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാ​ഗം ഡോ.ഷാരി ലോസൺ (Shari Lawson) പറയുന്നു.

വേദനാജനകമായ ലൈംഗികബന്ധം യോനിയിലോ ഗർഭാശയത്തിലോ പെൽവിസിലോ ബാഹ്യമായോ ആന്തരികമായോ അനുഭവപ്പെടാം. അടിസ്ഥാനപരമായ മെഡിക്കൽ അവസ്ഥകൾ അല്ലെങ്കിൽ അണുബാധകൾ പോലുള്ള ഘടകങ്ങൾ വേദനാജനകമായ ലൈംഗികതയ്ക്ക് കാരണമാകും. വേദനയുടെ കാരണം തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് വേണ്ടതെന്നും ഡോ.ഷാരി ലോസൺ പറഞ്ഞു.

വേദനാജനകമായ ലൈംഗികതയ്ക്കുള്ള കാരണങ്ങൾ (Common Reasons for Painful Sex)...

ലൈംഗികമായി പകരുന്ന രോഗങ്ങൾ (എസ്ടിഡി): യുഎസിൽ ഓരോ വർഷവും ഏകദേശം 20 ദശലക്ഷം എസ്ടിഐകൾ സംഭവിക്കുന്നു. ക്ലമീഡിയയും ഗൊണോറിയയും പോലെയുള്ള സാധാരണ എസ്ടിഡികൾ ലൈംഗിക വേളയിൽ വേദന സൃഷ്ടിക്കും.

ജനനേന്ദ്രിയ ഹെർപ്പസ്: ഹെർപ്പസ് മൂലമുണ്ടാകുന്ന കുമിളകളും വ്രണങ്ങളും വേദനയ്ക്ക് കാരണമാകും.

Read more സെക്സ് ഡ്രെെവ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

വാഗിനൈറ്റിസ്: വാഗിനൈറ്റിസ് (Vaginitis) എന്നത് യോനിയിലെ വീക്കത്തെ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച്, യോനിയിൽ ബാക്ടീരിയ അല്ലെങ്കിൽ യീസ്റ്റ് അമിതവളർച്ച (കാൻഡിഡ എന്ന ഫംഗസ് മൂലമുണ്ടാകുന്നത്) പ്രകോപനം, ഡിസ്ചാർജ്, ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമാകും.

അമേരിക്കൻ കോളേജ് ഓഫ് ഓസ്റ്റിനേഷൻസ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ കണക്കനുസരിച്ച് 75 ശതമാനം സ്ത്രീകളും വാഗിനൈറ്റിസ് വേദന അനുഭവിക്കുന്നവരാണ്. സെക്‌സിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന അപര്യാപ്തമായ ഫോർപ്ലേകൾ, അണുബാധ, മൂത്രാശയരോഗങ്ങൾ എന്നിവ ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. എസ്ടിഐ സെക്സിനോടുള്ള താൽപര്യം കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. 

മിക്ക സ്ത്രീകളെയും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ബാധിക്കുന്ന ഒരു സാധാരണ യീസ്റ്റ് അണുബാധയാണ് ത്രഷ് (Thrush). സെക്‌സിനിടെ വേദന അനുഭവപ്പെടാനുള്ള മറ്റൊരു കാരണം യോനിയിലെ വരൾച്ചയാണെന്ന് ഡോ. സാലിഹ് പറഞ്ഞു. ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളിലാണ് ഇത് പലപ്പോഴും കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read more  സെക്സിന് ശേഷം പുരുഷന്മാർ വേ​ഗത്തിൽ ഉറങ്ങി പോകുന്നത് എന്ത് കൊണ്ട്?

ഈസ്ട്രജന്റെ അളവ്: ആർത്തവവിരാമം നേരിടുന്ന സ്ത്രീകൾക്ക് ഈസ്ട്രജന്റെ അളവ് കുറയുന്നത് അനുഭവപ്പെട്ടേക്കാം. ഇത് യോനിയിലെ ആവരണം കനംകുറഞ്ഞതാത്തുന്നു. ലൈംഗിക ആഘാതം അനുഭവിച്ച സ്ത്രീകൾ ലൈംഗികതയെ വേദനയുമായി ബന്ധിപ്പിച്ചേക്കാം. ഇത് പേശികളുടെ പിരിമുറുക്കത്തിലേക്ക് നയിക്കുന്നു.

വേദനാജനകമായ ലൈംഗികതയ്ക്കുള്ള ചികിത്സകൾ...

1. യോനിയിൽ നേർത്തതും വീക്കം എന്നിവയും ഉണ്ടെങ്കിൽ, ഈസ്ട്രജൻ ക്രീമുകൾ യോനിയിലെ ചർമ്മത്തിന് കനവും ഇലാസ്തികതയും വീണ്ടെടുക്കാൻ സഹായിക്കും.

2. ആന്റിബയോട്ടിക്കുകൾ: നിങ്ങൾക്ക് ഒരു STD അല്ലെങ്കിൽ ബാക്ടീരിയൽ വാഗിനോസിസ് ഉണ്ടെങ്കിൽ  ആന്റിബയോട്ടിക്കുകൾ പലപ്പോഴും രണ്ടാഴ്ചയ്ക്കുള്ളിൽ അണുബാധയെ സുഖപ്പെടുത്തുന്നു.

3. ആന്റിഫംഗൽ ക്രീമുകൾ അല്ലെങ്കിൽ ഗുളികകൾ: നിങ്ങൾക്ക് യീസ്റ്റ് അണുബാധയുണ്ടെങ്കിൽ, ഫംഗസ് ഒഴിവാക്കാൻ നിങ്ങളുടെ ഡോക്ടർ ഒരു ക്രീമോ ഗുളികയോ നിർദ്ദേശിച്ചേക്കാം.

സെക്സിനിടെ വേദ​ന അനുഭവപ്പെടുന്നവർ ശ്രദ്ധിക്കേണ്ട ചിലത്...

1. ഇറുകിയതും കോട്ടൺ അല്ലാത്തതുമായ അടിവസ്ത്രം ധരിക്കരുത്, നല്ല യോനി ശുചിത്വം പാലിക്കുക.
2. ലൈംഗികതയ്ക്ക് കോണ്ടം, മറ്റ് സംരക്ഷണ മാർഗ്ഗങ്ങൾ എന്നിവ ഉപയോഗിക്കുക.
3. ലൈംഗിക ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധിക്കുക.

Read more  ലൈംഗിക തൊഴിലിൽ "വർക്ക് എക്സ്പീരിയൻസുണ്ട്"; ട്രെന്റിംഗായി യുവതിയുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ.!

 

click me!