Painful Intercourse : സെക്സിലേർപ്പെടുമ്പോഴുള്ള വേദന ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

By Web TeamFirst Published Sep 30, 2022, 9:16 PM IST
Highlights

വേദനാജനകമായ ലൈംഗികബന്ധം യോനിയിലോ ഗർഭാശയത്തിലോ പെൽവിസിലോ ബാഹ്യമായോ ആന്തരികമായോ അനുഭവപ്പെടാം. അടിസ്ഥാനപരമായ മെഡിക്കൽ അവസ്ഥകൾ അല്ലെങ്കിൽ അണുബാധകൾ പോലുള്ള ഘടകങ്ങൾ വേദനാജനകമായ ലൈംഗികതയ്ക്ക് കാരണമാകും. 

ലൈംഗിക ബന്ധത്തിനിടെയുള്ള വേദന മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. സെക്സിനിടെയുള്ള വേദന സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഇത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ബാധിക്കാം. ലൈംഗിക ബന്ധത്തിനിടെയോ അതിന് ശേഷമോ ഉള്ള ജനനേന്ദ്രിയ വേദനയാണ് ഡിസ്പാരൂനിയ.വേദനാജനകമായ ലൈംഗികബന്ധം യോനിയിലോ ഗർഭാശയത്തിലോ പെൽവിസിലോ ബാഹ്യമായോ ആന്തരികമായോ അനുഭവപ്പെടാം.

വേദനാജനകമായ ലൈംഗിക ബന്ധത്തിന്റെ ശാരീരിക കാരണങ്ങൾ വ്യത്യസ്തമാണ്. പല തരത്തിലുള്ള വേദനാജനകമായ ലൈംഗിക ബന്ധങ്ങളുമായി വൈകാരിക ഘടകങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. 70 ശതമാനം ആളുകൾക്ക് ലൈംഗിക വേളയിലോ ശേഷമോ വേദന അനുഭവപ്പെടുന്നതായി വിദ​ഗ്ധർ പറയുന്നു.

വേദനാജനകമായ ലൈംഗികബന്ധം യോനിയിലോ ഗർഭാശയത്തിലോ പെൽവിസിലോ ബാഹ്യമായോ ആന്തരികമായോ അനുഭവപ്പെടാം. അടിസ്ഥാനപരമായ മെഡിക്കൽ അവസ്ഥകൾ അല്ലെങ്കിൽ അണുബാധകൾ പോലുള്ള ഘടകങ്ങൾ വേദനാജനകമായ ലൈംഗികതയ്ക്ക് കാരണമാകും. 

' ലെെം​ഗിക ബന്ധത്തിനിടെയുള്ള വേദന ചില സ്ത്രീകൾ ആസ്വാദിക്കുന്നുണ്ട്. എന്നാൽ അവരുടെ ജീവിതത്തിലെ ചില ഘട്ടങ്ങളിൽ അത് വേദനാജനകമാണ്...' - സെഡാർസ് സിനായിലെ ഡോ. കാരിൻ എയിൽബർ പറഞ്ഞു. വേദന നേരിയതോ കഠിനമോ ആണെങ്കിലും അത് ​ഗുരുതരമാവുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണണമെന്ന് അവർ പറയുന്നു.

യോനിയിലെ വേദന അവഗണിക്കാതിരിക്കുന്നത് പ്രധാനമാണ്. വേദനാജനകമായ ലൈംഗിക ബന്ധവും മാനസികാരോഗ്യത്തെ ബാധിക്കാമെന്നും ഡോ. കാരിൻ പറഞ്ഞു. യോനിയിലെ വരൾച്ചയും ലൂബ്രിക്കേഷന്റെ അഭാവവും സെക്സിനിടെ വേ​ദന ഉണ്ടാകുന്നതിന് പ്രധാനകാരണമാണ്. 

മൂത്രനാളിയിലെ അണുബാധ, യോനിയിലെ അണുബാധ അല്ലെങ്കിൽ ലൈംഗികമായി പകരുന്ന അണുബാധ, മരുന്നുകളുടെ പാർശ്വഫലങ്ങൾ, എൻഡോമെട്രിയോസിസ് അല്ലെങ്കിൽ ഗർഭാശയ ഫൈബ്രോയിഡുകൾ പോലുള്ള മെഡിക്കൽ അവസ്ഥകൾ, അലർജി എന്നിവയെല്ലാം ഇതിന് കാരണമാകാം. സെക്സിനിടെ വേദന അനുഭവപ്പെടുന്നവർ കോണ്ടം, മറ്റ് സംരക്ഷണ മാർഗ്ഗങ്ങൾ എന്നിവ ഉപയോഗിക്കുക.

പാൻക്രിയാറ്റിക് ക്യാൻസർ : ആദ്യം പ്രകടമാകുന്നത് ഈ ലക്ഷണങ്ങൾ

 

click me!