ആര്‍ത്തവ വിരാമം എപ്പോള്‍? രക്തപരിശോധനയിലൂടെ അറിയാനാകുമെന്ന് ഗവേഷകര്‍

Web Desk   | others
Published : Jan 25, 2020, 10:19 AM ISTUpdated : Jan 25, 2020, 10:20 AM IST
ആര്‍ത്തവ വിരാമം എപ്പോള്‍? രക്തപരിശോധനയിലൂടെ അറിയാനാകുമെന്ന് ഗവേഷകര്‍

Synopsis

ആര്‍ത്തവ വിരാമം എപ്പോഴായിരിക്കുമെന്ന് രക്ത പരിശോധനയിലൂടെ ഒരിക്കല്‍ കണ്ടെത്താന്‍ കഴിയുമെന്ന് ഗവേഷകര്‍. 40-നും 50നും ഇടയില്‍ പ്രായമുളള സ്ത്രീകളുടെ രക്തത്തിലെ ആന്‍റി മുല്ലേറിയന്‍ ഹോര്‍മോണിന്‍റെ(AMH) നില പരിശോധിക്കുന്നതിലൂടെ ഇവ കണ്ടെത്താന്‍ കഴിഞ്ഞേക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്. 

'Clinical Endocrinology and Metabolism' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.  25 വര്‍ഷമായി 42നും 42നും ഇടയില്‍ പ്രായമുളള 3302 പേരില്‍ പഠനം നടത്തിയതായി ഗവേഷകര്‍ ഫറയുന്നു. ഇവരുടെ ഹോര്‍മോണ്‍ വ്യത്യാസം പരിശോധിച്ചപ്പോഴാണ് ആര്‍ത്തവ വിരാമ സൂചനകള്‍ ലഭിച്ചത്. 

ആകെ ശരീരചക്രം അട്ടിമറിക്കപ്പെടുന്ന ഒരവസ്ഥയാണ് ആര്‍ത്തവ വിരാമത്തോടെയുണ്ടാകുന്നത്. ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതില്‍ എടുത്തുപറയേണ്ടത്. ഈസ്‌ട്രൊജെന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കുറഞ്ഞുവരുന്നതാണ് പല പ്രധാന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത്. ഇതോടെ കൂടുതല്‍ ക്ഷീണം അനുഭവപ്പെടാന്‍ തുടങ്ങും. പഴയ ഊര്‍ജ്ജസ്വലതയില്ലെന്ന് പലപ്പോഴും സ്ത്രീകള്‍ വൈകിയാണ് മനസ്സിലാക്കുക. വീട്ടുജോലിയോ മറ്റ് ജോലികളോ എല്ലാം ശീലത്തിന്റെ ഭാഗമായി അപ്പോഴും തുടര്‍ന്നുകൊണ്ടുപോകും. ഇത്തരം കാര്യങ്ങളെ പറ്റി നേരത്തെ ഒരു ധാരണയുണ്ടാക്കുന്നതിലൂടെ മാനസികവും ശാരീരികവുമായി ഇതിനെ നേരിടാനാകും. 

ആയാസകരമായ ജോലികള്‍ ചെയ്യാന്‍ വിഷമത തോന്നുന്നുവെങ്കില്‍ ഇത്തരം ജോലികള്‍ ഒഴിവാക്കുക. ആര്‍ത്തവ വിരാമത്തോടെ ബി.പി, കൊളസ്‌ട്രോള്‍ തുടങ്ങിയ റെഗുലര്‍ മെഡിക്കല്‍ ചെക്ക് അപ്പുകളും കൂട്ടത്തില്‍ മാമ്മോഗ്രാം തുടങ്ങിയ പരിശോധനകളും നിര്‍ബന്ധമായി നടത്തേണ്ടതുണ്ട്. ഒപ്പം പരിമിതമായ തോതില്‍ ചില വ്യായാമ മുറകളും ശീലങ്ങളില്‍ ഉള്‍ക്കൊള്ളിക്കാം. നിയന്ത്രിക്കാനാകാത്ത ശാരീരിക- മാനസിക വിഷമതകള്‍ക്ക് ഒരു ഡോക്ടറെ സമീപിച്ച് പരിഹാരം തേടാവുന്നതാണ്. സാക്ഷ്യപ്പെടുത്തുന്നു.

PREV
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍