കൂടുതൽ ക്ഷീണം അനുഭവപ്പെടുന്ന ദിവസങ്ങളിൽ നമ്മൾ പെട്ടെന്ന് ഉറങ്ങാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ എത്രയൊക്കെ ക്ഷീണം ഉണ്ടെങ്കിലും നമുക്ക് നന്നായി ഉറങ്ങാൻ സാധിക്കുകയില്ല.
നല്ല ഭക്ഷണം കഴിക്കുന്നതുപോലെ തന്നെ നന്നായി ഉറങ്ങുകയും ചെയ്താൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളു. അതിനാൽ തന്നെ നല്ല ഉറക്കം കിട്ടേണ്ടത് ഒഴിച്ചുകൂടാൻ കഴിയാത്ത കാര്യമാണ്. കൂടുതൽ ക്ഷീണം അനുഭവപ്പെടുന്ന ദിവസങ്ങളിൽ നമ്മൾ പെട്ടെന്ന് ഉറങ്ങാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ എത്രയൊക്കെ ക്ഷീണം ഉണ്ടെങ്കിലും നമുക്ക് നന്നായി ഉറങ്ങാൻ സാധിക്കുകയില്ല. ഈ ശീലങ്ങൾ പതിവാക്കു. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഉറക്കം ക്രമീകരിക്കാം
ഒരേ സമയം ഉറങ്ങുകയും ഉറക്കം എഴുന്നേൽക്കാനും ശ്രദ്ധിക്കണം. എന്നും ഇങ്ങനെ ചെയ്യുമ്പോൾ നല്ല ഉറക്കം കിട്ടാൻ സഹായകരമാകും. ഈ ശീലം ശരീരത്തെയും പാകപ്പെടുത്താൻ സഹായിക്കും.
ഫോൺ ഉപയോഗം
കുറഞ്ഞത് ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പെങ്കിലും ഫോൺ ഉപയോഗം നിർത്താൻ ശ്രദ്ധിക്കണം. ഉറങ്ങാൻ പോകുന്ന സമയം ഫോൺ നോക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകുന്നു. ഇത് തലച്ചോറിന് അസ്വസ്ഥത ഉണ്ടാക്കാനും കാരണമാകാം.
വെളിച്ചം
വൈകുന്നേരങ്ങളിൽ അമിതമായി പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാം. പകരം ഡിം ലൈറ്റുകൾ ഇടാൻ ശ്രദ്ധിക്കണം. ഇത് ശരീരത്തിന് വിശ്രമിക്കാനുള്ള സമയമായെന്ന സൂചന നൽകുന്നു.
ഭക്ഷണം
ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ഇത് ദഹനത്തെയും നല്ല ഉറക്കം കിട്ടുന്നതിനും തടസമാകുന്നു. കുറഞ്ഞത് ഉറങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു.
കിടപ്പുമുറി
കിടപ്പുമുറിയിൽ ശാന്തതയും സമാധാനവും ഇരുട്ടും ഉണ്ടാകണം എങ്കിൽ മാത്രമേ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കുകയുള്ളു. മുറിയിൽ നന്നായി ഉറങ്ങാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
പുസ്തകം വായിക്കാം
രാത്രി ഉറങ്ങുന്നതിന് മുമ്പ് പുസ്തകം വായിക്കുകയോ ശാന്തതയും സമാധാനവും നൽകുന്ന പാട്ടുകൾ കേൾക്കുകയോ ചെയ്യാം. ഇത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.


