കൊവിഡ് 19 ; ഏറ്റവും പുതിയ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്സ് ആപ്പ് നമ്പര്‍

By Web TeamFirst Published Mar 21, 2020, 5:49 PM IST
Highlights

കൊറോണ വൈറസിനെ തുരത്താനുള്ള ശ്രമത്തിലാണ് ലോകം. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാനും ആളുകള്‍ക്ക് താല്‍പര്യമുണ്ട്. 

കൊറോണ വൈറസിനെ തുരത്താനുള്ള ശ്രമത്തിലാണ് ലോകം. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാനും ആളുകള്‍ക്ക് താല്‍പര്യമുണ്ട്. എന്നാല്‍ പല തരത്തിലുളള വ്യാജ പ്രചരണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ട്.  അതിനാല്‍ പകര്‍ച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകള്‍ വാട്‌സ് ആപ്പിലൂടെ  ജനങ്ങളിലെത്തിക്കുന്നതിനായി ലോകാരോഗ്യ സംഘടന തീരുമാനിച്ചു. 

സൗജന്യമായ ഈ സേവനത്തിലൂടെ പൊതുജനങ്ങള്‍ക്ക് കൊറോണ വൈറസിനെ കുറിച്ചുള്ള സംശയങ്ങള്‍ ചോദിച്ചറിയാനാവും. 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. വാട്‌സ് ആപ്പില്‍ അറിയിപ്പുകള്‍ ലഭിക്കുന്നതിനായി +41 79 893 1892 എന്ന നമ്പര്‍ സേവ് ചെയ്തുവെക്കുക. അതിന് ശേഷം വാട്‌സാപ്പില്‍ ഒരു 'Hi' സന്ദേശം അയക്കുക. 

അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് കുറച്ച് സന്ദേശങ്ങള്‍ മറുപടിയായി ലഭിക്കും. പിന്നീട് എല്ലാ ദിവസവും ഏറ്റവും പുതിയ വിവരങ്ങള്‍ നിങ്ങള്‍ക്ക് വന്നുകൊണ്ടിരിക്കും.

click me!