
കൊവിഡ് 19 വിസ്ഫോടനം സൃഷ്ടിക്കുന്ന രീതിയിലേക്ക് വളരുകയാണ്. ഈ ഒരു സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ലോകം. രോഗത്തെ നിയന്ത്രിക്കാനും പ്രതിരോധിക്കാനുമുള്ള വഴികളെ കുറിച്ചുള്ള ചര്‍ച്ചകളാണ് എങ്ങും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത്. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍റ് കൊണ്ട് ഫലപ്രദമായി കൈകഴുകലിലൂടെ കൊറോണ ഉള്‍പ്പെടെയുള്ള വിവിധ പകര്‍ച്ച വ്യാധികളില്‍ നിന്നും ഒരു പരിധി വരെ മുക്തി നേടാവുന്നതാണ്.
ഈ സാഹചര്യത്തില്‍ കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സോപ്പുകളുടെ വില കുറക്കാനും നിർമാണം വർധിപ്പിക്കാനും തീരുമാനിച്ച് സോപ്പ് കമ്പനികൾ രംഗത്തെത്തിയിരിക്കുകയാണ്. ഹിന്ദുസ്ഥാൻ യുണിലെവർ, ഗോദ്രേജ്, പതഞ്ജലി എന്നീ കമ്പനികളാണ് കൊവിഡ് പ്രതിരോധത്തിൽ രാജ്യത്തിനൊപ്പം നിൽക്കുന്നത്.
എച്ച് യു എല്ലിന്റെ ലൈഫ് ബോയ് സാനിറ്റൈസർ, ഹാൻഡ് വാഷ്, ഡൊമെക്സ് ഫ്ളോർ ക്ലീനർ എന്നിവയുടെ വിലയിൽ 15 ശതമാനം കുറവാണുണ്ടാകുക എന്നും കമ്പനി അറിയിച്ചു. ഒപ്പം ഉത്പന്നങ്ങളുടെ നിർമാണം കൂട്ടാൻ തീരുമാനിച്ചതായും കമ്പനി അറിയിച്ചു. രണ്ട് കോടി ലൈഫ് ബോയ് സോപ്പുകൾ വിതരണം ചെയ്യാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
കമ്പനിയുടെ സേവനം ഏറ്റവും ആവശ്യമായ ഘട്ടമാണിതെന്നും സർക്കാരിനൊപ്പം ചേർന്ന് ഈ പ്രതിസന്ധി മറികടക്കാൻ തങ്ങളുമുണ്ടാകുമെന്ന് എച്ച് യു എൽ സിഎംഡി അറിയിച്ചു. 12.5 ശതമാനം വിലക്കുറവാണ് പതഞ്ജലിയുടെ അലോവേര ഹൽദി-ചന്ദൻ സോപ്പുകൾക്ക്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam