കൊവിഡ് കേസുകൾ കുറയുന്ന രാജ്യങ്ങൾ ജാഗ്രത തുടരണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

By Web TeamFirst Published Nov 30, 2020, 10:01 PM IST
Highlights

 കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന്  ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസി പ്രോ​ഗ്രാം ടെക്നിക്കൽ ഹെഡ് മരിയ വാൻ കെർ‌കോവ് പറഞ്ഞു.

കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് തുടങ്ങിയ രാജ്യങ്ങൾ ജാഗ്രത തുടരണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന്  ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസി പ്രോ​ഗ്രാം ടെക്നിക്കൽ ഹെഡ് മരിയ വാൻ കെർ‌കോവ് പറഞ്ഞു.

സുരക്ഷാ മാനദണ്ഡങ്ങളിൽ പാലിക്കുന്നതിൽ നിന്നും പിൻവലിയരുത്. രോഗവ്യാപന തോത് കുറയുന്നത് ആശ്വാസം നൽകുന്നതാണ്. എന്നാൽ കൊറോണ വൈറസിനെ അവഗണിക്കരുത്. പകരം നാം കൂടുതൽ ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കർശനമായ ലോക് ഡൗൺ ഏർപ്പെടുത്തുന്ന അവസ്ഥയിലേക്ക് രാജ്യങ്ങൾ വീണ്ടും പോകുന്നത് തങ്ങൾ കാണാൻ ആഗ്രഹിക്കുന്നില്ലെന്നും സംഘടന വ്യക്തമാക്കി.

ലോകരാജ്യങ്ങൾ കൊവിഡിന് ശേഷം അടുത്ത മഹാമാരിയ്‌ക്കായി തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന മുമ്പ് വ്യക്തമാക്കിയിരുന്നു. ആരോഗ്യ പരിപാലനത്തിൽ മികച്ച സംവിധാനങ്ങളുള‌ള രാജ്യങ്ങൾക്ക് കൊവിഡ് രോഗത്തെ ഫലപ്രദമായി നേരിടുന്നതിനും അതിജീവിക്കുന്നതിനും കഴിഞ്ഞതായി ലോകാരോഗ്യ സംഘടന വിലയിരുത്തിയിരുന്നു.

കൊവിഡ് വാക്സിൻ 100 ശതമാനം ഫലപ്രദമെന്ന് മോഡേണ

click me!