'' ഞങ്ങൾ വിശ്വസിക്കുന്നത്‌ വാക്‌സിൻ വലിയ രീതിയില്‍ ഫലപ്രദമാകുന്നുവെന്നാണ്‌. അത്‌ തെളിയിക്കാനുള്ള തെളിവുകള്‍ ഇപ്പോള്‍ ഞങ്ങളുടെ കയ്യിലുണ്ട്‌...'' - മോഡേണ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. തൽ സാക്സ് പറഞ്ഞു.

മോഡേണ കൊവിഡ്‌ വാക്‌സിന്‍ 100 ശതമാനം ഫലപ്രദമെന്ന്‌ കമ്പനി. കൊവിഡ്‌ ബാധിച്ച്‌ അത്യാസന്ന നിലയില്‍ കഴിയുന്നവര്‍ക്ക്‌ മോഡേണ കൊവിഡ്‌ നല്‍കിയപ്പോള്‍ 100 ശതമാനവും ഫലപ്രദമായെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്. മാത്രമല്ല വാക്‌സിന്‍ അമേരിക്കയിലും യൂറോപ്പിലും അടിയന്തരമായി ഉപയോഗിക്കാന്‍ അനുമതിതേടി അധികൃതരെ സമീപിക്കുമെന്ന് അധികൃതർ പറയുന്നു. 

'' ഞങ്ങൾ വിശ്വസിക്കുന്നത്‌ വാക്‌സിൻ വലിയ രീതിയില്‍ ഫലപ്രദമാകുന്നുവെന്നാണ്‌. അത്‌ തെളിയിക്കാനുള്ള തെളിവുകള്‍ ഇപ്പോള്‍ ഞങ്ങളുടെ കയ്യിലുണ്ട്‌...'' - മോഡേണ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. തൽ സാക്സ് പറഞ്ഞു.

30,000 പേരില്‍ നടത്തിയ പരീക്ഷണത്തിനിടെ വാക്‌സിന്‍ സ്വീകരിച്ച 11 പേര്‍ക്കും മറ്റുവസ്തു നല്‍കിയ 185 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ഗുരുതര രോഗം ബാധിച്ച 30 പേരും വാക്‌സിന് പകരം മറ്റുവസ്തുക്കള്‍ നല്‍കിയ വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരുന്നു.

ഇതില്‍ നിന്നാണ് ഗുരുതര രോഗബാധ തടയുന്നതില്‍ വാക്‌സിന്‍ 100 ശതമാനവും ഫലപ്രദമാണെന്ന് കണ്ടെത്തിയതെന്ന് മുമ്പ് മോഡേണ വ്യക്തമാക്കിയിരുന്നു. അമേരിക്കയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ കൊവിഡ് വാക്‌സിനായിരിക്കും മോഡേണയുടേത്.

വാക്‌സിന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയെന്ന് വൊളണ്ടിയര്‍; പരാതിക്കാരനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്