
'മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന പതിവ് പല്ലവി ആവര്‍ത്തിക്കുന്നില്ല. അമിത മദ്യപാനമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് ജങ്ക് ഫുഡിനോട് ആര്‍ത്തി കൂടുതലായിരിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. യുഎസിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനാണ് പഠനം നടത്തിയത്.
അമിതമായി മദ്യപിക്കുന്നവരില്‍ ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവയോട് വല്ലാത്ത ആസക്തിയുണ്ടാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. പഠനത്തില്‍ മൂന്ന് ഗ്രൂപ്പുകളിലുളള ആളുകളുണ്ടായിരുന്നു. ഒന്ന് നന്നായി ഡയറ്റ് നോക്കുന്നവര്‍. അവരില്‍ മദ്യപാനം മിതമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. രണ്ടാമത്തെ ഗ്രൂപ്പിലുളളവര്‍ സാധാരണ ഭക്ഷണം കഴിക്കുന്നവര്‍. അവരിലും മദ്യപാനം കുറവാണ്. മൂന്നാമത്ത ഗ്രൂപ്പില്‍പ്പെട്ടവര്‍ ഭക്ഷണ കാര്യത്തില്‍ ഒരു നിയന്ത്രണവും ഇല്ല. നന്നായി ജങ്ക് ഫുഡ് കഴിക്കുന്നവരും. അവരില്‍ പഠനം നടത്തിയപ്പോള്‍ അവര്‍ നന്നായി മദ്യപിക്കുന്നവരാണ്.
അമിത മദ്യപാനം പെട്ടന്ന് വിശപ്പുണ്ടാക്കുമെന്ന് നേരത്തെ തന്നെ വിദഗ്ധര്‍ സൂചിപ്പിച്ചിട്ടുളളതാണ്. അമിതമായി മദ്യപിക്കുന്നവരില്‍ നിര്‍ജ്ജലീകരണം വര്‍ധിക്കുകയും പെട്ടന്ന് വിശപ്പുണ്ടാവുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam