ലോ കാലറി ഡയറ്റ്; ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത് സ്ത്രീകൾക്കോ പുരുഷന്മാർക്കോ...?

By Web TeamFirst Published Oct 19, 2019, 10:07 AM IST
Highlights

കാലറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത് പുരുഷന്മാർക്കാണെന്നാണ് പഠനം പറയുന്നത്. അമിതഭാരമുള്ള രണ്ടായിരത്തിലധികം പേരിൽ എട്ടാഴ്ച നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

ശരീരഭാരം കുറയ്ക്കാൻ ഇന്ന് കൂടുതൽ പേരും ചെയ്ത് വരുന്ന ഡയറ്റുകളിലൊന്നാണ് ലോ കാർബോ ഹൈഡ്രേറ്റ് ഡയറ്റ് അല്ലെങ്കിൽ ലോ കാർബ് ഡയറ്റ് (low-carb diet). അന്നജങ്ങൾ കുറച്ച് കൊണ്ടുള്ള ഡയറ്റാണ് ഇത്. ഇതിൽ പെട്ടെന്ന് ദഹിക്കുന്ന അന്നജം അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുന്നു. 

ഉദാഹരണം: അരി, ഗോതമ്പ് അവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ പോലുള്ളവയും എല്ലാ ധാന്യങ്ങളും, കിഴങ്ങ് വർഗ്ഗങ്ങളും, മധുരമുള്ള പഴങ്ങൾ എന്നിവയെല്ലാം ഈ ഡയറ്റിൽ ഒഴിവാക്കി വരുന്നു. അതിന് പകരം ധാരാളം പൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നു. കാലറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത് പുരുഷന്മാർക്കാണെന്നാണ് പഠനം പറയുന്നത്.

 ഈ ഡയറ്റിന്റെ ഗുണഫലങ്ങൾ പുരുഷനും സ്ത്രീയ്ക്കും വ്യത്യസ്തമെന്നു പഠനത്തിൽ പറയുന്നു. അമിതഭാരമുള്ള രണ്ടായിരത്തിലധികം പേരിൽ എട്ടാഴ്ച നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തരീതിയിലുള്ള ഭക്ഷണക്രമം രൂപപ്പെടുത്തണമെന്ന് ഡെന്മാർക്കിലെ കോപ്പൻഹേഗൻ സര്‍വകലാശാലയിലെ ഗവേഷകനായ ഡോ. പിയ ക്രിസ്റ്റൻസെൻ പറയുന്നു. 

സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാർക്ക് ശരീരഭാരം കുറഞ്ഞതായി പഠനത്തിൽ കണ്ടെത്താനായി. ‌അത് കൂടാതെ പ്രമേഹത്തിന്റെ സൂചകവും ഹൃദയമിടിപ്പ്, ഫാറ്റ് മാസ് ഇവയുടെ നിരക്ക് അഥവാ മെറ്റബോളിക് സിൻഡ്രോം സ്കോറും പുരുഷന്മാരിൽ ഗണ്യമായി കുറഞ്ഞതായി കണ്ടെത്താനായെന്ന് ഡോ. പിയ പറയുന്നു.

click me!