എന്തുകൊണ്ട് ഡോക്ടർമാരെക്കാൾ നഴ്സുമാർക്ക് കൂടുതലായി കൊവിഡ് പിടിപെടുന്നു?

By Web TeamFirst Published Apr 8, 2020, 8:21 AM IST
Highlights

രാവും പകലും ഇല്ലാതെ കൊവിഡിനെ പിടിച്ചുകെട്ടാന്‍ പോരാടുകയാണ് ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും. കൊവിഡ് രോഗികളെ ശുശ്രൂഷിക്കാനായി സ്വന്തം കുടുംബത്തെയും കുട്ടികളെയും വിട്ടാണ് നഴ്സുമാരും മറ്റം മാറി നില്‍ക്കുന്നത്. 
 

കൊവിഡ് ഭീതിയില്‍ ആളുകള്‍ വീടിനകത്തേക്ക് ഔദ്യോഗിക കൃത്യങ്ങള്‍ മാറ്റിയപ്പോള്‍ ഇതിനൊന്നും കഴിയാത്ത വിഭാഗമാണ് ആരോഗ്യ പ്രവര്‍ത്തകര്‍. രാവും പകലും ഇല്ലാതെ കൊവിഡിനെ പിടിച്ചുകെട്ടാന്‍ പോരാടുകയാണ് ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും. കൊവിഡ് രോഗികളെ ശുശ്രൂഷിക്കാനായി സ്വന്തം കുടുംബത്തെയും കുട്ടികളെയും വിട്ടാണ് നഴ്സുമാരും മറ്റം മാറി നില്‍ക്കുന്നത്. 

അതേസമയം, മുംബൈ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കൂട്ടത്തോടെ ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ് 19 സ്ഥിരീകരിച്ചത് നമ്മെ എല്ലാവരെയും ആശങ്കയിലാക്കി. ലോകത്ത് പലയിടത്തും നഴ്സുമാര്‍ക്ക് കൊവിഡ് കൂടുതലായി സ്ഥിരീകരിക്കുന്ന സാഹചര്യമാണിപ്പോള്‍.  എന്തുകൊണ്ടാണ് ഡോക്ടർമാരെക്കാൾ നഴ്സുമാർക്ക് കൂടുതലായി കൊവിഡ് പിടിപെടുന്നത്? ഇതിനുള്ള കൃത്യമായ മറുപടി തന്‍റെ ഫേസ്ബുക്കിലൂടെ കുറിച്ചിരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്.  

കുറിപ്പ് വായിക്കാം...

എന്തുകൊണ്ടാണ് ഡോക്ടർമാരെക്കാൾ നഴ്സുമാർക്ക് കൂടുതലായി കൊറോണ പിടിപെടുന്നത്?

ഡോക്ടർമാരെക്കാൾ കൂടുതൽ സമയം, ചിലപ്പോൾ പലമടങ്ങ് സമയം ഒരു രോഗിയുമായി അടുത്ത് ഇടപഴകേണ്ടി വരുന്നത് നഴ്സുമാർക്ക് ആണ്. പ്രത്യേകിച്ചും ഇന്‍റൻസീവ് കെയർ യൂണിറ്റുകളിൽ, ഡയാലിസിസ് റൂമുകളിൽ, അതുപോലെ നിരന്തരം രോഗിയെ മോണിറ്റർ ചെയ്യേണ്ടി വരുന്ന സമയങ്ങളിൽ ഒക്കെ അങ്ങനെയാണ്.

അഡ്മിറ്റ് ആയിരിക്കുന്ന ഒരു രോഗി അയാളുടെ പ്രശ്നങ്ങൾ ആദ്യം പറയുന്നത് ചിലപ്പോൾ ഡ്യൂട്ടിയുള്ള നേഴ്സിനോട് ആയിരിക്കും. നേഴ്സുമാരും സഹ ആരോഗ്യപ്രവർത്തകരും ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവത്തതാണ്.

ഇന്നത്തെ ലോകാരോഗ്യ ദിനത്തിൽ ലോകാരോഗ്യസംഘടന നഴ്സുമാരെ ആദരിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. തികച്ചും അർഹിക്കുന്ന ആദരവ് തന്നെ. ലോകത്തുള്ള എല്ലാ പ്രിയപ്പെട്ടവർക്കും നഴ്സുമാർക്കും എൻ്റെയും സ്നേഹാശംസകൾ.

ആദരവിനും ആശംസകൾക്കും ഒപ്പം ആരോഗ്യപ്രവർത്തകർക്കുവേണ്ട വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ കൂടി സമയോചിതമായി നൽകണം എന്ന് അഭ്യർത്ഥിക്കുന്നു. കൈയടിയേക്കാൾ പ്രാധാന്യം രോഗം വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ തന്നെയാണ്.

click me!