ദിവസവും രണ്ടോ മൂന്നോ പച്ച വെളുത്തുള്ളി കഴിക്കൂ, ആരോഗ്യ ഗുണങ്ങളേറെ

Published : May 20, 2023, 12:09 PM ISTUpdated : May 20, 2023, 12:16 PM IST
ദിവസവും രണ്ടോ മൂന്നോ പച്ച വെളുത്തുള്ളി കഴിക്കൂ, ആരോഗ്യ ഗുണങ്ങളേറെ

Synopsis

വെളുത്തുള്ളി കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാണെന്ന് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇതിലെ സംയുക്തങ്ങൾ കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുമെന്നും ​ഗവേഷകർ പറയുന്നു.

മിക്ക ഭക്ഷണങ്ങളിലും നാം ഉപയോ​ഗിച്ച് വരുന്ന ചേരുവകയാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ കാണപ്പെടുന്ന 'അല്ലിസിൻ' എന്ന പദാർത്ഥമാണ് അതിന്റെ ഗുണഫലങ്ങൾക്ക് കാരണം. ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ അവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

വെളുത്തുള്ളിയിൽ വിറ്റാമിൻ സി, കെ, ഫോളേറ്റ്, നിയാസിൻ, തയാമിൻ എന്നിവയും വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. പലപ്പോഴും ഉയർന്ന രക്തസമ്മർദ്ദം എന്നറിയപ്പെടുന്ന രക്താതിമർദ്ദം വിവിധ രോഗങ്ങൾക്കുള്ള പ്രധാന അപകട ഘടകങ്ങളിലൊന്നാണ്. ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ വെളുത്തുള്ളി സപ്ലിമെന്റുകൾ സഹായകമാണ്.

വെളുത്തുള്ളി ഭക്ഷണത്തിൽ ചേർക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് സഹായിക്കുന്നു. പച്ച വെളുത്തുള്ളി കഴിക്കുന്നത് കുടലിലെ വിരകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ആമാശയത്തിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ സംരക്ഷിക്കുന്നതിനൊപ്പം ദോഷകരമായ ബാക്ടീരിയകളെ അകറ്റുന്നതിനും ഫലപ്രദമാണ്.

വെളുത്തുള്ളി കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാണെന്ന് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇതിലെ സംയുക്തങ്ങൾ കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുമെന്നും ​ഗവേഷകർ പറയുന്നു.

ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് ജലദോഷവും ചുമയും തടയാൻ മികച്ചൊരു പ്രതിവിധിയാണ്. വെളുത്തുള്ളി ചതച്ച രണ്ട് അല്ലി രാവിലെ ആദ്യം കഴിക്കുന്നതാണ് മികച്ച ഫലം. വെളുത്തുള്ളി സപ്ലിമെന്റുകൾ കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവും ഉയർന്ന എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കുന്നതിൽ വിജയിച്ചതായി ചില പഠനങ്ങൾ പറയുന്നു. 

വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസുകൾ എന്നിവയ്‌ക്കെതിരെ പ്രതിരോധിക്കാനുള്ള വെളുത്തുള്ളിയുടെ കഴിവ് അതിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങളെക്കുറിച്ച് സമീപകാല ശാസ്ത്രീയ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 
വെളുത്തുള്ളിയിലെ ആന്റിഓക്‌സിഡന്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കി  മുഖം വൃത്തിയായി സംരക്ഷിക്കാനും സഹായകമാണ്.

വെളുത്തുള്ളി കഴിക്കുന്നത് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്നും അതിലെ ബയോ ആക്റ്റീവ് തന്മാത്രകൾ കാൻസർ കോശങ്ങളുടെ വ്യാപനത്തെ നശിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. 

വെളുത്തുള്ളി ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നു. വെളുത്തുള്ളിയിൽ 20-ലധികം പോളിഫെനോളിക് ഘടകങ്ങൾ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും പോലുള്ള ആന്റിഓക്‌സിഡന്റുകൾ കൂടുതലുള്ള ഭക്ഷണങ്ങളിലൊന്നാണ് വെളുത്തുള്ളി.

സോറിയാസിസ് രോഗം നേരത്തെ തിരിച്ചറിയാം ; ശ്രദ്ധിക്കേണ്ടത്...

ആന്റിഓക്‌സിഡന്റുകൾ കൂടുതലുള്ള ഭക്ഷണങ്ങൾക്ക്  കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയും. ഇത് ക്യാൻസർ, പ്രമേഹം, അൽഷിമേഴ്‌സ്, ഹൃദ്രോഗം, വിട്ടുമാറാത്ത സമ്മർദ്ദവും വീക്കവും മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

 

 

 


 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ