​ദീർഘനേരം ഇരുന്ന് ജോലി ചെയ്താൽ ഈ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാം

Web Desk   | Asianet News
Published : Jan 12, 2020, 04:12 PM IST
​ദീർഘനേരം ഇരുന്ന് ജോലി ചെയ്താൽ ഈ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാം

Synopsis

ദീർഘനേരം ഇരുന്ന് ജോലി ചെയ്താൽ വിഷാദരോ​ഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ​ഗവേഷകർ പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് മാസ് അറ്റ് ആംഹേസ്റ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

കമ്പ്യൂട്ടറിന്റെ മുന്നിൽ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുക. കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്താൽ മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.

ദീർഘനേരം ഇരുന്ന് ജോലി ചെയ്താൽ വിഷാദരോ​ഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ​ഗവേഷകർ പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് മാസ് അറ്റ് ആംഹേസ്റ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇരുന്ന് ജോലി ചെയ്യുന്നതിലൂടെ പ്രമേഹ സാധ്യത കൂടുന്നു. ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിയാനുള്ള സാധ്യതയും കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. ഇരുന്ന് ജോലി ചെയ്താൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ താഴേ ചേർക്കുന്നു...

1. ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുമ്പോള്‍ ശരീരത്തില്‍ ഫാറ്റ് ധാരാളം അടിയും. ഇത് ഹൃദയത്തില്‍ ബ്ലോക്ക്‌ ഉണ്ടാക്കിയേക്കാം. ക്രമേണ ഹൃദ്രോഗം തലപൊക്കും.

2. കഴുത്ത്, ഇടുപ്പ്, പുറം എന്നീ ഭാഗങ്ങളില്‍ കഠിനമായ വേദനയായാണ് ഇതിന്റെ തുടക്കം. 

3. പേശി തകരാർ, വൃക്കരോഗങ്ങള്‍, അമിതവണ്ണം, നല്ല കൊളസ്ട്രോളിന്‍റെ അളവ് കുറയുക, ഉയര്‍ന്ന രക്തസമ്മർദം, നടുവേദന, വെരിക്കോസ് വെയിന്‍, ഗുരുതരമായ ഡിവിറ്റി(ഡീപ് വെയ്ന്‍ ത്രോംബോസിസ്), ഓസ്റ്റിയോപെറോസിസ് അഥവാ അസ്ഥിക്ഷതം, കാന്‍സര്‍ സാധ്യത തുടങ്ങിയ പ്രശ്നങ്ങൾ ഇരുന്ന് ജോലി ചെയ്യുന്നതിലൂടെ ഉണ്ടാകാം.

4.  ഇരുന്നുള്ള ജോലി തലച്ചോറിനെ ​ഗുരുതരായി ബാധിക്കാം. തലച്ചോറിലെ ചില കോശങ്ങളെ ഇതു ദോഷകരമായി ബാധിക്കാം.

5.  ഫാറ്റ് ധാരാളം അടിയുന്നതോടെ ഭാരം കൂടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതശൈലി തന്നെയാണല്ലോ ഭാരം കൂടാനുള്ള പ്രധാനകാരണം.

6.  ദീര്‍ഘനേരത്തെ ഇരിപ്പ് മൂലം കാലുകളിലെ ഞരമ്പുകള്‍ക്ക് പ്രഷര്‍ അധികമാകും. ഇതാണ് വെരിക്കോസ് വെയിന്‍ ഉണ്ടാകാനുള്ള കാരണം.

        

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?