Health Tips : ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് പതിവാക്കൂ, ​​ഗുണങ്ങൾ പലതാണ്

Published : Dec 13, 2023, 08:26 AM ISTUpdated : Dec 13, 2023, 08:34 AM IST
Health Tips :  ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് പതിവാക്കൂ, ​​ഗുണങ്ങൾ പലതാണ്

Synopsis

പോളിഫെനോൾസ്, ഇരുമ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണകരമാണ്. ഹൃദയ ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കാൻ നെല്ലിക്കയ്ക്ക് കഴിവുണ്ട്.   

നെല്ലിക്കയിൽ പോഷകങ്ങളും ഔഷധ ഗുണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. നെല്ലിക്കയ്ക്ക് ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്.

പോളിഫെനോൾസ്, ഇരുമ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണകരമാണ്.  ഹൃദയ ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കാൻ നെല്ലിക്കയ്ക്ക് കഴിവുണ്ട്. 

നെല്ലിക്കയുടെ സത്ത് 12 ആഴ്ച തുടർച്ചയായി കഴിക്കുന്നത് ശരീരത്തിൽ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (മോശം കൊളസ്ട്രോൾ), മൊത്തത്തിലുള്ള കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് കുറയ്ക്കുമെന്ന് ഗവേഷണ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

നെല്ലിക്കയിലെ വിറ്റാമിൻ സി ശരീരത്തിലെ ആന്റിഓക്‌സിഡന്റുകൾ വർദ്ധിപ്പിക്കുന്നു. നെല്ലിക്ക രക്തം ശുദ്ധീകരിക്കുകയും മുടിയുടെ അകാല നര തടയുകയും മുടിയുടെ സ്വാഭാവിക നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് ആന്റിഫംഗൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്. ഇത് താരനും മറ്റ് ഫംഗസ് അണുബാധകളും തടയുകയും ചെയ്യുന്നു.

ചർമ്മത്തെ ആരോഗ്യകരവും വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാനും സഹായിക്കുന്നതിനാൽ ചർമ്മത്തിന്റെ യുവത്വം നിലനിർത്തുവാൻ മികച്ചതാണ് നെല്ലിക്ക. നെല്ലിക്ക  മുടിയുടെ സ്വാഭാവിക വളർച്ചയെ മെച്ചപ്പെടുത്തുമെന്ന് വിദ​ഗ്ധർ പറയുന്നു.  നെല്ലിക്ക ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി കൊഴുപ്പ് നീക്കം ചെയ്യാൻ സഹായകമാണ്. ദഹന പ്രക്രിയ ലഘൂകരിക്കുന്നതിലൂടെ വയർ വീർക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന ടാന്നിക് ആസിഡ് നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണം നന്നായി ദഹിപ്പിക്കാൻ സഹായിക്കുന്നു.

നെല്ലിക്ക പതിവായി കഴിക്കുന്നത് കണ്ണിനുണ്ടാകുന്ന കേടുപാടുകൾ തടയാൻ സഹായിക്കുന്നു. കാഴ്ച വ്യക്തത മെച്ചപ്പെടുത്തുകയും തിമിരം തടയുകയും ചെയ്യുന്ന മറ്റ് ആന്റിഓക്‌സിഡന്റുകളും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.

കുട്ടികൾക്ക് ദിവസവും ഒരു മുട്ട വീതം നൽകൂ, ​ഗുണം ഇതാണ്


 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ