കയ്യിലും കാലിലുമായി 32 വിരലുകള്‍; ദുര്‍മന്ത്രവാദിനിയെന്ന് നാട്ടുകാര്‍; നരകയാതന തുറന്നുപറഞ്ഞ് 63വയസുകാരി

Published : Nov 24, 2019, 05:36 PM ISTUpdated : Nov 24, 2019, 05:45 PM IST
കയ്യിലും കാലിലുമായി 32 വിരലുകള്‍; ദുര്‍മന്ത്രവാദിനിയെന്ന് നാട്ടുകാര്‍; നരകയാതന തുറന്നുപറഞ്ഞ് 63വയസുകാരി

Synopsis

ആദ്യ കാലത്ത് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതിന് ചികിത്സയുണ്ടായിരുന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് ചികിത്സയേക്കുറിച്ച് അറിവോ തുടര്‍ പരിശോധനകള്‍ നടത്താനോ ഉള്ള സാമ്പത്തിക സ്ഥിതിയോ ഉണ്ടായിരുന്നില്ല. എല്ലാം അറിഞ്ഞിട്ടും കുടുംബവും നാട്ടുകാരും ദുര്‍മന്ത്രവാദിനിയെന്നാണ് തന്നെ വിളിച്ചത്.

ഭുവനേശ്വര്‍: അപൂര്‍വ്വ രോഗം ബാധിച്ച സ്ത്രീയെ ദുര്‍മന്ത്രവാദിനിയെന്ന് വിളിച്ച് ഒറ്റപ്പെടുത്തി വീട്ടുകാരും നാട്ടുകാരും. കാലുകളില്‍ അധികമായി പത്തുവിരലുകളും കയ്യില്‍ പന്ത്രണ്ട് വിരലുകളും ഉള്ള നിലയിലാണ് കുമാര്‍ നായക് ജനിച്ചത്. 63 വര്‍ഷം നീണ്ട ദുരിത ജീവിതത്തേക്കുറിച്ച് അടുത്തിടെയാണ് കുമാര്‍ നായക് എന്ന ഒഡിഷ സ്വദേശി തുറന്ന് പറഞ്ഞത്. 

ജനിച്ചപ്പോഴേ ഇങ്ങനെ തന്നെയായിരുന്നു. ആദ്യ കാലത്ത് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതിന് ചികിത്സയുണ്ടായിരുന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് ചികിത്സയേക്കുറിച്ച് അറിവോ തുടര്‍ പരിശോധനകള്‍ നടത്താനോ ഉള്ള സാമ്പത്തിക സ്ഥിതിയോ ഉണ്ടായിരുന്നില്ല. എല്ലാം അറിഞ്ഞിട്ടും കുടുംബവും നാട്ടുകാരും ദുര്‍മന്ത്രവാദിനിയെന്നാണ് തന്നെ വിളിച്ചത്. പലപ്പോഴും ഭക്ഷണം പോലും തരാതെ ഒറ്റപ്പെടുത്തുകയും ചെയ്തു. 

ഇതൊരു രോഗാവസ്ഥയാണെന്ന് വിശ്വസിക്കാന്‍ പോലും പലരും തയ്യാറല്ലെന്ന് ഒഡിഷയിലെ ഗഞ്ചം സ്വദേശിയായ ഇവര്‍ പറയുന്നു. ഈ അവസ്ഥയേക്കുറിച്ച് കേട്ടറിഞ്ഞ് ആളുകള്‍ വരാന്‍ കൂടി തുടങ്ങിയതോടെ വീടിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലായി ഇവര്‍. 

ആളുകള്‍ കൂടുതല്‍ വരാന്‍ തുടങ്ങിയതോടെ ഇവര്‍ ദുര്‍മന്ത്രവാദിയാണെന്ന നാട്ടുകാരുടെ വാദങ്ങള്‍ക്ക് കൂടുതല്‍ ബലമായി. തന്നെ അമ്മ ഗര്‍ഭം ധരിച്ചിരുന്ന അവസ്ഥയില്‍ സംഭവിച്ച എന്തോ തകരാറ്‍ ആണ് ഇതെന്നാണ് കുമാര്‍ നായക് പറയുന്നത്.

63 വര്‍ഷം ഒറ്റപ്പെട്ട് ജീവിച്ചു. ഇനിയും അത് തന്നെ തുടരേണ്ടി വരുമെന്നാണ് കരുതുന്നതെന്ന് കുമാര്‍ നായക് പറയുന്നത്. കൈ കൊണ്ട് സാധനങ്ങള്‍ പിടിക്കാന്‍ പോലും കൃത്യമായി പിടിക്കാന്‍ സാധിക്കാത്ത താന്‍ എങ്ങനെ മന്ത്രവാദക്രിയകള്‍ ചെയ്യുമെന്ന് കുമാര്‍ നായക് ചോദിക്കുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കുട്ടികളിൽ പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ട നാല് കാര്യങ്ങൾ