
ഭര്‍ത്താവിന്‍റെയും കുട്ടികളുടെയും കാര്യങ്ങള്‍ നോക്കുന്നതിനിടെ പല സ്ത്രീകളും സ്വന്തം ആരോഗ്യത്തെ കുറിച്ച് ചിന്തിക്കാതെ പോകാം. സ്വന്തം ശാരീരികാസ്വസ്ഥതകള്‍ പോലും നോക്കാതെയാകും പലരും വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നത്. അതുകൊണ്ടുതന്നെ 30-40 വയസിനിടയില്‍ തന്നെ പല സ്ത്രീകള്‍ക്കും ക്ഷീണവും ശരീരവേദനയുമൊക്കെ അനുഭവപ്പെടാം.
വിറ്റാമിനുകളുടെ കുറവ് മൂലവും ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ വരാം. അയണ്‍, വിറ്റാമിന്‍ സി, ഡി എന്നിവ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കണം. മുപ്പത് കഴിഞ്ഞ സ്ത്രീകളുടെ ശരീരത്തിന് വേണ്ടതാണ് അയണ്‍ അഥവാ ഇരുമ്പ്. മാംസം കഴിക്കാത്ത സ്ത്രീകളിലാണ് ഇരുമ്പിന്‍റെ കുറവ് കൂടുതലായും ഉണ്ടാകുന്നത്. ശരീരത്തില്‍ ഇരുമ്പിന്‍റെ കുറവ് ഉണ്ടായാല്‍ ക്ഷീണവും ശരീരവേദനയും വിളര്‍ച്ചയും ഉണ്ടാകാം. അതിനാല്‍ ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം.
പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതില്‍ വിറ്റാമിന്‍ സിയുടെ പങ്ക് വളരെ വലുതാണ്. അതുപോലെ തന്നെ ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവ പ്രതിരോധിക്കാനും ഇത് സഹായിക്കും. ഒപ്പം ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാനും ഇവ സഹായിക്കുന്നു. ചെറുനാരങ്ങ, ഓറഞ്ച്, ബ്രോക്കോളി, ഉരുളകിഴങ്ങ്, തക്കാളി, മുളപ്പിച്ച പയര്‍ എന്നിവയിലൊക്കെ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു.
കാത്സ്യത്തിന്‍റെ ആഗിരണത്തിന് സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. എല്ലിന്‍റെ ആരോഗ്യത്തിന് ഇവ നല്ലതാണ്. ആര്‍ത്തവാനുബന്ധ പ്രശ്നങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും. അതുപോലെ തന്നെ, പ്രതിരോധശക്തികൂട്ടാന്‍ വിറ്റാമിന്‍ കെയും സഹായകമാണ്. ശരീരത്തിന്‍റെ ഊര്‍ജസ്വലത നിലനിര്‍ത്താനും ഇവ വലിയ പങ്കുവഹിക്കുന്നു.
Also Read: എപ്പോഴും ക്ഷീണം തോന്നുന്നത് തള്ളിക്കളയല്ലേ, നിങ്ങളറിയേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam