ഗർഭനിരോധനഗുളികകൾ കഴിക്കുന്ന സ്ത്രീകളിൽ കൊവിഡ് സാധ്യത കുറവെന്ന് പഠനം

By Web TeamFirst Published Aug 11, 2020, 7:24 PM IST
Highlights

ലണ്ടനിലെ 'കിംഗ്സ് കോളേജി' ലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. യുകെയിലെ വ്യാപകമായ കൊവിഡ്-19 സിംപ്റ്റം ട്രാക്കർ അപ്ലിക്കേഷനിൽ നിന്നുള്ള ഡാറ്റ ഗവേഷകർ പരിശോധിച്ചു. ആറ് ലക്ഷത്തോളം സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു നിഗമനം ഉണ്ടായിരിക്കുന്നത്.

സ്ത്രീ ലൈംഗിക ഹോർമോണുകളിലൊന്നായ 'ഈസ്ട്രജൻ' കൊറോണ വൈറസ് അണുബാധയിൽ നിന്ന് സംരക്ഷിച്ചേക്കാമെന്ന് ​പഠനം. ലണ്ടനിലെ 'കിംഗ്സ് കോളേജി' ലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

യുകെയിലെ വ്യാപകമായ കൊവിഡ് -19 സിംപ്റ്റം ട്രാക്കർ അപ്ലിക്കേഷനിൽ നിന്നുള്ള ഡാറ്റ ഗവേഷകർ പരിശോധിച്ചു. ആറ് ലക്ഷത്തോളം സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു നിഗമനം ഉണ്ടായിരിക്കുന്നത്. കൊവിഡ് 19 നെ പ്രതിരോധിക്കാൻ ഈസ്ട്രജന് കഴിയുമെന്ന് ഈ ഗവേഷകർ പറയുന്നു. ആർത്തവവിരാമത്തിന് ശേഷമുള്ള സ്ത്രീകൾക്ക് മറ്റ് സ്ത്രീകളേക്കാൾ കൊവിഡ് പിടിപെടാമെന്നും പ്രസ്തുത പഠനത്തിൽ കണ്ടെത്തി. 

ഗർഭനിരോധന ​ഗുളികകൾ കഴിക്കുന്ന 18 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് കൊവിഡ് സാധ്യത കുറവാണെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടി. ഒപ്പം തുടർച്ചയായ ചുമ, വിഭ്രാന്തി, കടുത്ത ക്ഷീണം എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കുറയുന്നതായി തിരിച്ചറിയാൻ കഴിഞ്ഞുവെന്നും ​ഗവേഷകർ പറയുന്നു. എന്നാൽ, 'ഹോര്‍മോണ്‍ റീപ്ലേയ്‌സ്‌മെന്റ് തെറാപ്പി' ചെയ്യുന്ന 50 നും 65നും വയസിന് ഇടയിലുള്ളവർക്ക് കൊവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.  

'ആർത്തവവിരാമത്തിന് മുമ്പുള്ള സ്ത്രീകളിൽ ഈസ്ട്രജന്റെ അളവ് കൂടുതലുള്ള സ്ത്രീകൾക്ക് കൊവിഡ് പിടിപെടാനുള്ള സാധ്യത കുറവായിരിക്കുമെന്ന് ഞങ്ങൾ അനുമാനിച്ചു. ഞങ്ങളുടെ കണ്ടെത്തലുകൾ ഇതിനെ പിന്തുണച്ചു. കൂടാതെ, ഗർഭനിരോധനഗുളികകൾ കഴിക്കുന്ന സ്ത്രീകളിൽ കൊവിഡ് പിടിപെടാനുള്ള സാധ്യത കുറവാണെന്ന് ഞങ്ങൾ കണ്ടെത്തി. ​ഗർഭനിരോധനഗുളികകൾ കഴിക്കുന്ന സ്ത്രീകളിൽ ഉണ്ടാവുന്ന ഈസ്ട്രജന്റെ ആധിക്യം അവർക്ക് കൊവിഡിനെതിരെ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ കുറേക്കൂടി മികച്ച കൊവിഡ്  പ്രതിരോധ ശേഷി നൽകുമെന്നാണ് ഈ ഘട്ടത്തിലുള്ള ഞങ്ങളുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്...'  - ​ഗവേഷകൻ ഡോ. റിക്കാർഡോ കോസ്റ്റീറ പറഞ്ഞു.

എലിപ്പനി: ജാഗ്രത വേണം; കർശന സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി


 

click me!