Diabetes| പ്രമേഹം ഗർഭധാരണത്തിനുള്ള സാധ്യതകളെ തടസ്സപ്പെടുത്തുമോ? ഡോക്ടർ പറയുന്നത്...

By Web TeamFirst Published Nov 15, 2021, 9:33 AM IST
Highlights

' പലപ്പോഴും അനിയന്ത്രിതമായ പ്രമേഹം ഗർഭം അലസലിനും മാസം തികയാതെയുള്ള പ്രസവത്തിനും ഇടയാക്കും. അതിനാൽ ഗർഭധാരണത്തിന് മുമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് നല്ലതാണ്...' - ഡോ കബേരി ബാനർജി പറഞ്ഞു.

രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം.(diabetes). ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. പ്രമേഹം (diabetes) വിവിധ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കാം.

വൃക്കകൾ, കണ്ണുകൾ, ഹൃദയം എന്നിവയെ മാത്രമല്ല സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുത്പാദന വ്യവസ്ഥയെയും ബാധിക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്നു.

ടൈപ്പ് 1 പ്രമേഹം അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹം ബീജത്തിന്റെ നിലവാരത്തെ ബാധിക്കുന്നുണ്ടെന്ന് 'ഏഷ്യൻ ജേണൽ ഓഫ് ആൻഡ്രോളജി' യിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഫെർട്ടിലിറ്റി, ബീജത്തിന്റെ ഗുണനിലവാരം, ബീജ ചലനശേഷി, ബീജത്തിന്റെ ഡിഎൻഎ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങൾ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗർഭിണികളിൽ അനിയന്ത്രിതമായ പ്രമേഹ അവസ്ഥ ഭ്രൂണത്തിന്റെ വളർച്ചയെ ബാധിക്കാമെന്നു അടുത്തിടെ നടത്തിയ രണ്ട് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രമേഹമുള്ള പല സ്ത്രീകൾക്കും ഗർഭം ധരിക്കാൻ കഴിയും. പ്രമേഹം നിയന്ത്രിക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലെ ഐവിഎഫ് സ്പെഷ്യലിസ്റ്റായ ഡോ. കബേരി ബാനർജി പറഞ്ഞു.

' അമിതവണ്ണവും പോളിസിസ്റ്റിക് അണ്ഡാശയവും കാരണം പല സ്ത്രീകളും പ്രമേഹം അനുഭവിക്കുന്നു. ഇത് ഗർഭധാരണത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പലപ്പോഴും അനിയന്ത്രിതമായ പ്രമേഹം ഗർഭം അലസലിനും മാസം തികയാതെയുള്ള പ്രസവത്തിനും ഇടയാക്കും. അതിനാൽ ഗർഭധാരണത്തിന് മുമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് നല്ലതാണ്...' - ഡോ കബേരി ബാനർജി പറഞ്ഞു.

പിസിഒഡി, എൻഡോമെട്രിയോസിസ്, ഫൈബ്രോയിഡുകൾ, മറ്റ് ഗർഭാശയ അവസ്ഥകൾ എന്നിവ വന്ധ്യതയ്ക്ക് കാരണമാകും. പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്ന ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ അത് അധികം വൈകാതെ ഡോക്ടറുമായി സംസാരിക്കേണ്ടത് അത്യാവശ്യമാണ്. തൈറോയിഡ് അസന്തുലിതാവസ്ഥ പ്രത്യുൽപാദനക്ഷമതയെ ബാധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ; രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാം

 

click me!