Latest Videos

പി‌സി‌ഒ‌എസ് ഉള്ള സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം

By Web TeamFirst Published Aug 3, 2020, 9:33 PM IST
Highlights

ഓവറിയില്‍ ചെറിയ കുരുക്കള്‍ രൂപപ്പെടുന്നതിനെയാണ് 'പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രം' (പി‌സി‌ഒ‌എസ്) എന്ന് പറയുന്നത്.  ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. 

പി‌സി‌ഒ‌എസ് ഉള്ള സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത 19 ശതമാനം കൂടുതലാണെന്ന് പഠനം. 'യൂറോപ്യൻ ജേണൽ ഓഫ് പ്രിവെന്റീവ് കാർഡിയോളജി' യിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.  

ഓവറിയില്‍ ചെറിയ കുരുക്കള്‍ രൂപപ്പെടുന്നതിനെയാണ് 'പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രം' (പി‌സി‌ഒ‌എസ്) എന്ന് പറയുന്നത്.  ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ഇന്‍സുലിന്‍ തോത് ശരീരത്തില്‍ കൂടുതലാകുമ്പോള്‍ അണ്ഡാശയങ്ങള്‍ക്ക് പുരുഷഹോര്‍മോണായ 'ടെസ്‌റ്റോസ്റ്റിറോണ്‍' കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ പ്രേരണയാകുന്നു. ഇത് പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രധാന കാരണവുമാകുന്നു.

പി‌സി‌ഒ‌എസ് ക്രമരഹിതമായ ആർത്തവം, മുഖക്കുരു, വന്ധ്യത, മുടി കൊഴിച്ചിൽ, ശരീരത്തില്‍ അമിതമായ രോമവളര്‍ച്ച എന്നിവയ്ക്ക് കാരണമാകും. പി‌സി‌ഒ‌എസ് ഉള്ള സ്ത്രീകൾക്ക് അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇവയെല്ലാം ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും കാരണമാകുന്ന ഘടകങ്ങളാണ്.

വന്ധ്യത ചികിത്സ ചെയ്ത വരുന്ന 60,574 സ്ത്രീകളിൽ പഠനം നടത്തുകയായിരുന്നു. അതിൽ 6,149 പേർക്ക് പിസിഒഎസ് ഉണ്ടായിരുന്നതായി പഠനത്തിൽ പറയുന്നു. പഠനത്തിന്റെ ഭാ​ഗമായി അവരുടെ മെഡിക്കൽ രേഖകളും പരിശോധിച്ചു. അതിൽ 2,925 സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളതായി കണ്ടെത്തി.

'പി‌സി‌ഒ‌എസ് ഇല്ലാത്ത സ്ത്രീകളേക്കാൾ പി‌സി‌ഒ‌എസ് ഉള്ള സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത 19 ശതമാനം കൂടുതലാണ്...' - യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ ഡോ. ക്ലെയർ ഒലിവർ വില്യംസ് പറയുന്നു.

വ്യായാമവും ശരിയായ ഭക്ഷണക്രമവും പിസിഒഎസിനെ പ്രതിരോധിക്കാന്‍ സഹായകമാണ്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഭാരം നിയന്ത്രിക്കാന്‍ മാത്രമല്ല പിസിഒഎസുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കുറയ്ക്കാനും സഹായിക്കും.

'ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന സ്ത്രീകളിലും ഗര്‍ഭിണികളിലും കൊവിഡ് അപകടം'....

click me!