World Alzheimer's Day 2022 : ലോക അൽഷിമേഴ്‌സ് ദിനം ; ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയാം

By Web TeamFirst Published Sep 20, 2022, 7:53 PM IST
Highlights

1994 സെപ്റ്റംബർ 21 ന് എഡിൻബറോയിൽ നടന്ന എഡിഐയുടെ വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിലാണ് ലോക അൽഷിമേഴ്‌സ് ദിനം ആദ്യമായി ആചരിച്ചത്. 1984-ൽ സ്ഥാപിതമായ സംഘടനയുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിച്ചത്. 
 

എല്ലാ വർഷവും സെപ്റ്റംബർ 21-ന് ലോക അൽഷിമേഴ്‌സ് ദിനം ആചരിക്കുന്നു. മെമ്മറി, ലളിതമായ ജോലികൾ ചെയ്യാനുള്ള കഴിവ് എന്നിവയെ ഇത് ബാധിക്കുന്നു. ഡിമെൻഷ്യയെ ബോധവൽക്കരിക്കാൻ സെപ്റ്റംബറിൽ ആചരിക്കുന്ന വാർഷിക ലോക അൽഷിമേഴ്‌സ് മാസത്തിന്റെ ഭാഗമാണ് ലോക അൽഷിമേഴ്‌സ് ദിനം. അൽഷിമേഴ്‌സ് ഡിസീസ് ഇന്റർനാഷണൽ (എഡിഐ) എന്ന അന്താരാഷ്ട്ര ഫെഡറേഷനാണ് ഈ ദിനം ആചരിക്കുന്നത്.

1994 സെപ്റ്റംബർ 21 ന് എഡിൻബറോയിൽ നടന്ന എഡിഐയുടെ വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിലാണ് ലോക അൽഷിമേഴ്‌സ് ദിനം ആദ്യമായി ആചരിച്ചത്. 1984-ൽ സ്ഥാപിതമായ സംഘടനയുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിച്ചത്. 

എഡിഐ ലോകമെമ്പാടുമുള്ള അൽഷിമേഴ്‌സ് അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ മെച്ചപ്പെട്ട നയങ്ങൾ വികസിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ലോക അൽഷിമേഴ്‌സ് മാസത്തിന്റെ ഈ വർഷത്തെ പ്രമേയം 'ഡിമെൻഷ്യ അറിയുക, അൽഷിമേഴ്‌സിനെ അറിയുക' എന്നതാണ്. 

2020-ൽ ലോകമെമ്പാടും 55 ദശലക്ഷത്തിലധികം ആളുകൾ ഈ അസുഖം ബാധിച്ചതായി അൽഷിമേഴ്‌സ് ഡിസീസ് ഇന്റർനാഷണൽ വ്യക്തമാക്കുന്നു.  ഈ സംഖ്യ ഓരോ 20 വർഷത്തിലും ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 2030-ൽ മൊത്തം 78 ദശലക്ഷം ഡിമെൻഷ്യ കേസുകൾക്കും 139 ദശലക്ഷം കേസുകളിലേക്കും നയിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഡിമെൻഷ്യ ബാധിച്ചവരിൽ 50% മുതൽ 60% വരെ അൽഷിമേഴ്‌സ് രോഗം ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അൽഷിമേഴ്‌സിന്റെയും മറ്റ് തരത്തിലുള്ള ഡിമെൻഷ്യയുടെയും ലക്ഷണങ്ങൾ തമ്മിൽ വിശാലമായ സാമ്യമുണ്ട്. ഹ്രസ്വകാല ഓർമ്മശക്തി കുറയുകയോ സമീപകാലത്ത് സംഭവിച്ച സംഭവങ്ങൾ മറക്കുകയോ ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. അൽഷിമേഴ്‌സ് ഉള്ള ആളുകൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും ലളിതമായ ജോലികൾ പോലും ചെയ്യാൻ വെല്ലുവിളികൾ നേരിടുന്നു.

ഡിമെൻഷ്യയുടെ ആദ്യകാല ലക്ഷണങ്ങളെക്കുറിച്ചും കഴിയുന്നത്ര വേഗത്തിൽ രോഗനിർണയം നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനാണ് ലോക അൽഷിമേഴ്‌സ് ദിനം ആചരിക്കുന്നത്. ഡിമെൻഷ്യയെക്കുറിച്ചുള്ള ജനകീയ തെറ്റിദ്ധാരണകൾ ഇല്ലാതാക്കുകയും അതിനെക്കുറിച്ചുള്ള ആശയവിനിമയത്തിന്റെ മൂല്യത്തെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

വെറും വയറ്റിൽ ​ഗ്രാമ്പു കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

 

click me!