മാലിന്യങ്ങൾ നീക്കം ചെയ്തതിന് ശേഷം ശുദ്ധീകരിച്ച രക്തത്തെ വൃക്കകൾ തിരിച്ച് ശരീരത്തിലേക്ക് എത്തിക്കുന്നു. ഇത് ശരീരത്തിലെ മറ്റു പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.

ശരീരത്തിലെ മറ്റ്‌ അവയവങ്ങളെ പോലെ തന്നെ പ്രധാനമാണ് വൃക്കകളും. ശരീരത്തിൽ ഉണ്ടാകുന്ന മാലിന്യങ്ങളെ പുറന്തള്ളുകയാണ് വൃക്കകളുടെ ജോലി. മാലിന്യങ്ങൾ നീക്കം ചെയ്തതിന് ശേഷം ശുദ്ധീകരിച്ച രക്തത്തെ വൃക്കകൾ തിരിച്ച് ശരീരത്തിലേക്ക് എത്തിക്കുന്നു. ഇത് ശരീരത്തിലെ മറ്റു പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. എന്നാൽ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിൽ അല്ലെങ്കിൽ നിങ്ങളുടെ ആരോഗ്യം വഷളാകും. ഈ ലക്ഷണങ്ങളെ അവഗണിക്കാൻ പാടില്ല.

1.മൂത്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

വൃക്കകൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോൾ നിരന്തരമായി മൂത്രമൊഴിക്കാൻ തോന്നും. മൂത്രത്തിൽ ഉണ്ടാകുന്ന നിറ വ്യത്യാസങ്ങളും വൃക്കകൾ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തത് കൊണ്ടാണ്. ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.

2. കാലിന്റെ വീക്കം

ശരീരത്തിലെ മാലിന്യങ്ങൾ ശരിയായ രീതിയിൽ പുറന്തള്ളപ്പെടാതിരിക്കുമ്പോൾ കാലിന്റെ ഭാഗങ്ങളിലും കണ്ണുകൾക്ക് ചുറ്റും നീർക്കെട്ടുണ്ടാകുന്നു. ഈ ലക്ഷണങ്ങളും നിങ്ങളുടെ വൃക്കകൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല എന്നതിന്റെ സൂചനയാണ്.

3. എപ്പോഴും ക്ഷീണം തോന്നുക

വൃക്കകൾ പ്രവർത്തിക്കാതെ വരുമ്പോൾ ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നു. ഇത് ദിവസം മുഴുവനും നിങ്ങളിൽ ക്ഷീണവും തളർച്ചയും അനുഭവപ്പെടാൻ കാരണമാകുന്നു.

4. ശ്വാസ തടസ്സങ്ങൾ ഉണ്ടാകുന്നു

വൃക്കകൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോൾ ശ്വാസകോശത്തിൽ ഫ്ലൂയിഡ് അടിഞ്ഞുകൂടുന്നു. ഇത് ശ്വാസ തടസ്സങ്ങൾക്ക് കാരണമാകും.

5. ഓക്കാനം, ഛർദി ഉണ്ടാവുക

മാലിന്യങ്ങൾ പുറന്തള്ളപ്പെടാതിരിക്കുമ്പോൾ ശരീരത്തിൽ ഇവ അടിഞ്ഞുകൂടുന്നു. ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാവാനും അതുമൂലം ഓക്കാനം, ഛർദി എന്നിവയ്ക്കും കാരണമാകുന്നു.

6. ശ്രദ്ധക്കുറവ് ഉണ്ടാവുക

രക്തത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുമ്പോൾ വൈജ്ഞാനിക പ്രവർത്തനങ്ങൾക്കും തടസ്സങ്ങൾ ഉണ്ടാകുന്നു. ഇത് ശ്രദ്ധക്കുറവ് പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു.