World Arthritis Day 2023 : സന്ധിവാത രോഗങ്ങളെ അകറ്റി നിർത്താൻ ചെയ്യേണ്ടത്...

Published : Oct 12, 2023, 04:45 PM ISTUpdated : Oct 12, 2023, 05:38 PM IST
World Arthritis Day 2023 :  സന്ധിവാത രോഗങ്ങളെ അകറ്റി നിർത്താൻ ചെയ്യേണ്ടത്...

Synopsis

എല്ലുകളും സന്ധികളും ആരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രായത്തിനനുസരിച്ച്, അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുകയും ഓസ്റ്റിയോപൊറോസിസിന് വിധേയമാകുകയും ചെയ്യും. ഇത് ചലനശേഷിയെ ബാധിക്കും. ഉദാസീനമായ ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും അസ്ഥികളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.  

എല്ലാ വർഷവും ഒക്ടോബർ 12ന് ലോക സന്ധിവാത ദിനം (ലോക ആർത്രൈറ്റിസ് ദിനം) ആചരിക്കുന്നു. മനുഷ്യശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികളിൽ ഉണ്ടാവുന്ന കോശജ്വലനമാണ് (വീക്കം) സന്ധിവാതം (Arthritis). ഇത് സന്ധികളിൽ വേദനയും നീരുമുണ്ടാകുകയും ഇതേ അവസ്ഥ ദീർഘകാലം തുടർന്നാൽ സന്ധികൾ അനക്കാതെ ഉറച്ചുപോവുകയും ചെയ്യുന്നു.

എല്ലുകളും സന്ധികളും ആരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രായത്തിനനുസരിച്ച്, അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുകയും ഓസ്റ്റിയോപൊറോസിസിന് വിധേയമാകുകയും ചെയ്യും. ഇത് ചലനശേഷിയെ ബാധിക്കും. ഉദാസീനമായ ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും അസ്ഥികളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.

ചിട്ടയായ വ്യായാമം, അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയാണ് പ്രായമാകുമ്പോൾ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തിന് പ്രധാനമായ ചില ഘടകങ്ങൾ. സന്ധിവാതം സന്ധികളിൽ വീക്കം ഉണ്ടാക്കുകയും വേദന, വീക്കം, കാഠിന്യം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് മുതൽ ഓസ്റ്റിയോ ആർത്രൈറ്റിസ് വരെയുള്ള ആളുകളെ ബാധിക്കുന്ന 100 ലധികം തരം ആർത്രൈറ്റിസ് ഇന്നുണ്ട്.

' ലോകത്ത് തന്നെ ആളുകളെ ബാധിക്കുന്ന രോ​ഗാവസ്ഥയാണ് സന്ധിവാതം. ഇത് വേദന, ചലനശേഷി കുറയൽ, നീർവീക്കം എന്നിവയ്ക്ക് കാരണമാകുന്നു. ഈ അവസ്ഥയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ലോക സന്ധിവാത ദിനം ആചരിക്കുന്നത്. എന്നിരുന്നാലും, സന്ധിവാതം ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലുകളുടെയും സന്ധികളുടെ ആരോ​ഗ്യം ശ്രദ്ധിക്കണം. എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശരിയായ സമയമാണ് ലോക ആർത്രൈറ്റിസ് ദിനം...' - മുംബെെയിലെ Kokilaben Dhirubhai Ambani ആശുപത്രിയിലെ ഓർത്തോപീഡിക്/ജോയിന്റ് റീപ്ലേസ്‌മെന്റ് സർജൻ കൺസൾട്ടന്റ് ഡോ. വിനയ് എസ്. ജോഷി പറയുന്നു. 

കാത്സ്യവും വിറ്റാമിൻ ഡിയും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അസ്ഥികളുടെ നഷ്ടം തടയുന്നതിനോ മന്ദഗതിയിലാക്കുന്നതിനോ കാരണണമാകും. ഈ ധാതുക്കൾ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പാലുൽപ്പന്നങ്ങൾ, ബദാം, ബ്രോക്കോളി, മത്തി,  സോയ ഉൽപ്പന്നങ്ങൾ എന്നിവ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളാണ്.

കാത്സ്യം ആഗിരണം ചെയ്യാൻ ശരീരത്തിന് മതിയായ അളവിൽ വിറ്റാമിൻ ഡി ആവശ്യമാണ്. വിറ്റാമിൻ ഡി ഉണ്ടാക്കുന്നതിൽ ശരീരത്തെ സഹായിക്കുന്നതിൽ സൂര്യപ്രകാശവും പ്രധാവ പങ്ക് വഹിക്കുന്നു. കൂടാതെ, മുട്ട, കൂൺ, പാൽ, ധാന്യങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളിൽ വിറ്റാമിൻ ഡി അടങ്ങിയിരിക്കുന്നു. 

പതിവായി വ്യായാമം ചെയ്യുന്നത് എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം സംരക്ഷിക്കാൻ വളരെയധികം സഹായിക്കുന്നു. നടത്തം, ഓട്ടം, പടികൾ കയറുക തുടങ്ങിയവ എല്ലുകളെ ശക്തിപ്പെടുത്തുകയും എല്ലുകളുടെ നഷ്ടം കുറയ്ക്കുകയും ചെയ്യാം. കൂടാതെ, ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യത കുറയ്ക്കാം.

സ്ത്രീകളിലെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ?
 

PREV
click me!

Recommended Stories

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ