
ഇന്ന് ജൂലൈ 7. ലോക ചോക്ലേറ്റ് ദിനം (world chocolate day). 2009 മുതൽ എല്ലാ വർഷവും ജൂലൈ 7ന് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കപ്പെടുന്നു. നാവിലെ രുചിക്കൊപ്പം ചോക്ലേറ്റ് നിങ്ങൾക്ക് സന്തോഷവും നൽകും. പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ചോക്ലേറ്റ്. രുചി കൊണ്ട് മാത്രമല്ല, ഗുണം കൊണ്ടും ചോക്ലേറ്റ് പിന്നീട് എല്ലായിടത്തും പ്രിയം നേടുകയായിരുന്നു.
ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ഫിനോളിക് സംയുക്തങ്ങൾ സജീവമാണെന്നും അവ ആരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങൾ പറയുന്നു. മഗ്നീഷ്യം, സിങ്ക്, ആൻറി ഓക്സിഡന്റ്സ് എന്നിവ ചോക്ലേറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റ്, പ്രോട്ടീൻ, കാൽസ്യം മുതലായവ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നു. ഡാർക്ക് ചോക്ലേറ്റ് ഹൃദയത്തിൻറെ ആരോഗ്യത്തിന് വരെ നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്.
ഡാർക്ക് ചോക്ലേറ്റ് സെക്സ് ഡ്രെെവ് മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. തലച്ചോറിലെ ഉല്ലാസകേന്ദ്രങ്ങളെ ബാധിക്കുന്ന രാസവസ്തുവായ ഡോപാമൈൻ അളവ് വർദ്ധിപ്പിക്കുന്നതിനാൽ മൊത്തത്തിലുള്ള ലൈംഗികാരോഗ്യത്തിന് ഫലപ്രദമാണ് ഡാർക്ക് ചോക്ലേറ്റ്.
Read more ദിവസവും ഓട്‌സ് കഴിച്ചാൽ ഗുണങ്ങൾ പലതാണ്
14 ദിവസത്തേക്ക് ദിവസവും 40 ഗ്രാം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുമെന്ന് ജേർണൽ ഓഫ് പ്രോട്ടിയോമിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ശരീരത്തിലുടനീളം രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഭക്ഷണമാണ് ഡാർക്ക് ചോക്ലേറ്റ്.
ചോക്ലേറ്റിൽ തിയോബ്രോമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് കേന്ദ്ര നാഡീവ്യൂഹത്തിൽ പ്രവർത്തിക്കുന്ന ഒരു വസ്തുവാണ്. ഇത് ഒരു വ്യക്തിക്ക് ഉത്തേജനവും ആവേശവും ഉണ്ടാക്കുന്നു. ചോക്ലേറ്റ് ഒരു സൂപ്പർ ലിബിഡോ ബൂസ്റ്റർ കൂടിയാണെന്ന് പറയാം. ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിലേക്ക് ഫെനെതൈലാമൈൻ, സെറോടോണിൻ തുടങ്ങിയ രാസവസ്തുക്കൾ പുറത്തുവിടുന്നത് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലിബിഡോ വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Read more നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ; രാവിലെ എഴുന്നേൽക്കുമ്പോൾ ഈ ലക്ഷണം ഉണ്ടെങ്കിൽ അവഗണിക്കരുത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam