World Diabetes Day 2022: പ്രീഡയബെറ്റിക് ആണോ? എങ്കില്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍...

Published : Nov 12, 2022, 05:56 PM ISTUpdated : Nov 12, 2022, 05:57 PM IST
World Diabetes Day 2022: പ്രീഡയബെറ്റിക് ആണോ? എങ്കില്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍...

Synopsis

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ ആണ് കഴിക്കേണ്ടത്. 

നിങ്ങള്‍ പ്രീഡയബെറ്റിക് ആണോ? അതായത് പ്രമേഹ സാധ്യത ഉള്ളവരാണോ എന്ന്. രക്തത്തിലെ പഞ്ചസാരയുടെ അളവ് താരതമ്യേന ഉയർന്നു നിൽക്കുന്ന അവസ്ഥ, എന്നാല്‍ ഡയബെറ്റിക് റീഡിങ്ങിയേല്ക്ക് എത്തിയിട്ടുമില്ലാത്തവരെയാണ് പ്രീഡയബെറ്റിക് എന്ന് പറയുന്നത്. പ്രീഡയബെറ്റിക് ആയവര്‍ ഡയബെറ്റിക് ആകാന്‍ സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ ഇക്കൂട്ടര്‍ ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. 

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ ആണ് കഴിക്കേണ്ടത്. പ്രീഡയബെറ്റിക് ആള്‍ക്കാരും ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കൂടിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പൂര്‍ണ്ണമായും ഒഴിവാക്കിയില്ലെങ്കിലും അളവ് കുറച്ച് മാത്രം കഴിക്കുക.

രണ്ട്...

കൃത്യമ മധുരങ്ങളില്‍ ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലാണ്. സാധാരണ പഞ്ചസാരയെക്കാള്‍ മധുരമേറിയ ഇവ ഇൻസുലിൻ പ്രതിരോധം ഉണ്ടാക്കാം.  അതിനാല്‍ കൃത്യമ മധുരം അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. അതുപോലെ തെന്നെ ശീതളപാനീയങ്ങള്‍, പാക്കിഡ് ഡ്രിങ്ക്സ്, സോഡ തുടങ്ങിയവയും ഡയറ്റില്‍ നിന്നും ഒഴിവാക്കാം.

മൂന്ന്...

ജങ്ക് ഫുഡും പരമാവധി ഒഴിവാക്കുന്നതാണ് പ്രമേഹം വരാതിരിക്കാന്‍ നല്ലത്. ജങ്ക് ഫുഡിൽ അമിതമായി കലോറി അടങ്ങിയിട്ടുള്ളതിനാൽ അടിവയറ്റില്‍ കൊഴുപ്പ് അടിയാനുള്ള സാധ്യതയും വളരെ കൂടുതലാണ്. 

നാല്... 

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ  ഒഴിവാക്കുകയാണ് പ്രീഡയബെറ്റിക് ആയവര്‍ക്ക് നല്ലത്. കാരണം ഇവയില്‍ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കൂടാനും കാരണമാകുന്നു. 

അഞ്ച്...

മധുരം ധാരാളം അടങ്ങിയ ഡിസേര്‍ട്ടുകളും ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുന്നതാണ്  പ്രീഡയബെറ്റിക് ആയവര്‍ ചെയ്യേണ്ടത്. 

Also Read: പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് പാനീയങ്ങള്‍...


 

PREV
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും