World Diabetes Day 2023 : പ്രമേഹത്തെ തടയാൻ ജീവിതശെെലിയിൽ ആറ് കാര്യങ്ങൾ ശ്രദ്ധിക്കാം

Published : Nov 14, 2023, 05:32 PM IST
World Diabetes Day 2023 :  പ്രമേഹത്തെ തടയാൻ ജീവിതശെെലിയിൽ ആറ് കാര്യങ്ങൾ ശ്രദ്ധിക്കാം

Synopsis

ജീവിതശൈലിയിലെ മാറ്റങ്ങൾ, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, ചിട്ടയായ വ്യായാമം എന്നിവ പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായകമാണ്.   

ഇന്ന് നവംബർ 14. ലോക പ്രമേഹ ദിനം (World Diabetes Day). ലോകമെമ്പാടുമുള്ള 10 മുതിർന്നവരിൽ ഒരാൾക്ക് പ്രമേഹമുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. 90%-ത്തിലധികം പേർക്ക് ടൈപ്പ് 2 പ്രമേഹമാണുതെന്നും വിദ​ഗ്ധർ പറയുന്നു. മിക്ക കേസുകളിലും ടൈപ്പ് 2 പ്രമേഹവും അതിന്റെ സങ്കീർണതകളും ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുന്നതിലൂടെയും നിലനിർത്തുന്നതിലൂടെയും വൈകുകയോ തടയുകയോ ചെയ്യാം. 

1922ൽ ചാൾസ് ഹെർബർട്ട് ബെസ്റ്റിനൊപ്പം ഇൻസുലിൻ ഹോർമോൺ കണ്ടുപിടിച്ച സർ ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് എല്ലാ വർഷവും നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കുന്നത്. 1991-ൽ ഇന്റർനാഷണൽ ഡയബറ്റിസ് ഫൗണ്ടേഷനും (ഐഡിഎഫ്) ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ചേർന്ന് ലോക പ്രമേഹ ദിനം സ്ഥാപിച്ചത്. പ്രമേഹ പരിചരണത്തിലേക്കുള്ള പ്രവേശനം എന്നതാണ് ഈ വർഷത്തെ ലോക പ്രമേഹ ദിനം പ്രമേയം. ജീവിതശൈലിയിലെ മാറ്റങ്ങൾ, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, ചിട്ടയായ വ്യായാമം എന്നിവ പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായകമാണ്. 

പ്രമേ​ഹത്തെ നിയന്ത്രിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഒന്ന്...

ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണരീതിയ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.

‌രണ്ട്...

ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും പതിവായി വ്യായാമം ചെയ്യുക. ദിവസവും 15 മിനുട്ട് നടക്കാനോ അല്ലെങ്കിൽ മറ്റ് വ്യായാമം ചെയ്യാനോ സമയം കണ്ടെത്തുക.

മൂന്ന്...

ഇട്യ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കുക. പ്രമേഹത്തിനുള്ള രക്തപരിശോധന പൊതുവെ രണ്ടുതരത്തിലാണ്. ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ (എഫ് ബി എസ്), പോസ്റ്റ് പ്രാൻഡിൽ ബ്ലഡ് ഷുഗർ (പിപിബിഎസ്) എന്നിവയാണ് പ്രധാന രക്തപരിശോധനകൾ. 

നാല്...

ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കം പ്രധാനമാണ്. ഇൻസുലിൻ സംവേദനക്ഷമതയും രക്തത്തിലെ പഞ്ചസാരയുടെ അളവും ഉറക്കക്കുറവ് ബാധിച്ചേക്കാം.

അഞ്ച്....

പ്രമേഹരോഗികൾക്ക് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടാനുള്ള സാധ്യത ഏറെയാണ്. ഈ അവസ്ഥ ഹൃദയധമനികൾക്ക് കട്ടികൂടാനും അതുവഴി ഹൃദ്രോഗമുണ്ടാകാനും ഇടവരുത്തും. മധുരം, വറുത്തതും പൊരിച്ചതുമായ സാധനങ്ങൾ തുടങ്ങി കൊഴുപ്പ് കൂടിയ ഭക്ഷണസാധനങ്ങൾ പൂർണമായി ഒഴിവാക്കുക.

ആറ്...

പ്രമേഹരോ​ഗികൾ പുകവലിയും മദ്യപാനവും പൂർണമായി ഒഴിവാക്കുക. പുകവലി ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂട്ടും. അത് മറ്റ് പല അസുഖങ്ങൾക്കും കാരണമാകും. 

Read more  ‌കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ വീട്ടിലുള്ള ഈ ചേരുവകൾ ഉപയോ​ഗിക്കാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും