
മുപ്പതുകളിലും നാല്‍പതുകളിലുമുള്ള പുരുഷന്മാരാണ് തങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ കാര്യമായ ശ്രദ്ധ പൊതുവേ പുലര്‍ത്താതിരിക്കുക. വിവാഹശേഷം കുഞ്ഞുങ്ങളായി, ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ഉത്തരവാദിത്തങ്ങള്‍ തലയില്‍ വരുന്ന സമയമായതിനാല്‍ തന്നെയാണ് മിക്ക പുരുഷന്മാരും ഈ പ്രായങ്ങളില്‍ സ്വന്തം ആരോഗ്യം പണയപ്പെടുത്തുന്നത്. നാളെ ഫാദേഴ്സ് ഡേ ( World Father's Day 2022 ) ആഘോഷിക്കുമ്പോള്‍ ഇത്തരക്കാര്‍ക്ക് വേണ്ടിയുള്ള ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
നമ്മുടെ ആരോഗ്യം നന്നായാല്‍ മാത്രമേ നാളെ അത് മക്കള്‍ക്ക് ഉപകാരപ്പെടൂ എന്ന ബോധ്യമാണ് ചെറുപ്പക്കാരായ അച്ഛന്മാര്‍ക്ക് ( Young Fathers ) വേണ്ടത്. ആകെ കുടുംബത്തിന്‍റെ സുരക്ഷയിലും തങ്ങളുടെ ആരോഗ്യത്തിന് പങ്കുണ്ടെന്നും തിരിച്ചറിയണം. അതുകൊണ്ട് ഈ ഫാദേഴ്സ് ഡേയില്‍ ( World Father's Day 2022 ) ഇത്തരത്തില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഒന്ന് മനസിലാക്കാം...
ഒന്ന്...
മുപ്പതുകളിലും നാല്‍പതുകളിലുമുള്ള പുരുഷന്മാര്‍ കാര്യമായും അശ്രദ്ധ പുലര്‍ത്തുന്നൊരു കാര്യം ഭക്ഷണമാണ്. അതുകൊണ്ട് ആരോഗ്യം മെച്ചപ്പെടുത്തിയെടുക്കാൻ കൃത്യമായി ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. സമയത്തിന് ആരോഗ്യകരമായ ആഹാരമാണ് ഉറപ്പുവരുത്തേണ്ടത്. പച്ചക്കറികള്‍- പഴങ്ങള്‍- പ്രോട്ടീൻ എന്നിങ്ങനെ ഭക്ഷണം സമഗ്രമായിരിക്കണം. പ്രോസസ്ഡ് ഫുഡ്, കൃത്രിമമധുരം അടങ്ങിയ ഭക്ഷണ-പാനീയങ്ങള്‍ എന്നിങ്ങനെയുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിവതും കഴിക്കാതിരിക്കുക.
രണ്ട്...
ഡയറ്റിനൊപ്പം തന്നെ വ്യായാമവും ശീലമാക്കണം. രണ്ട് രീതിയില്‍ ഇത് നിങ്ങള്‍ക്ക് ഗുണകരമാകാം. ഒന്ന്, ഫിറ്റ്നസ് നേടാം. രണ്ട് കുട്ടികള്‍ ഈ ശീലം കണ്ട് മാതൃകയാക്കാം. ഇത് അവര്‍ക്കും ഭാവിയില്‍ നല്ലതാണ്.
മൂന്ന്...
ഭക്ഷണവും വര്‍ക്കൗട്ടും ശരിയായാല്‍ മാത്രം പോര, നിര്‍ബന്ധമായും നിങ്ങളുടെ ഉറക്കശീലവും കൃത്യമായിരിക്കണം. അല്ലാത്തപക്ഷം പല അസുഖങ്ങളും നിങ്ങളെ അലട്ടാം. ഒപ്പം തന്നെ ഓര്‍മ്മശക്തി കുറയല്‍, എളുപ്പം ദേഷ്യം വരല്‍ തുടങ്ങിയ പ്രശ്നങ്ങളും കാണാം.
നാല്...
ജോലിസ്ഥലത്ത് നിന്ന് മാനസികസമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന വിരവധി പേരുണ്ട്. ഇത് കുടുംബജീവിതത്തെയും ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞ് മാനസിക സമ്മര്‍ദ്ദങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക. വിനോദങ്ങള്‍ക്ക് പ്രാധാന്യവും നല്‍കാം. ജീവിതത്തെ എപ്പോഴും 'പോസിറ്റീവ്' ആയി നേരിടാന്‍ ശ്രമിക്കാം. നേട്ടങ്ങള്‍ക്ക് ഊന്നല്‍ കൊടുത്ത് നഷ്ടങ്ങളെ പഠനമായി കാണാന്‍ ശ്രമിക്കാം. ഇത്തരം കാര്യങ്ങളെല്ലാം കുഞ്ഞുങ്ങളെയും നല്ലരീതിയില്‍ സ്വാധീനിക്കും.
അഞ്ച്...
ആരോഗ്യകാര്യങ്ങളില്‍ നാം എത്രതന്നെ ശ്രദ്ധ പുലര്‍ത്തിയാലും ചില അസുഖങ്ങളെ തടയിടാന്‍ സാധിക്കുകയില്ല. എന്തായാലും രോഗങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിയാന്‍ സാധിച്ചാല്‍ അത് കൂടുതല്‍ സങ്കീര്‍ണമാകാതെ ചികിത്സയിലൂടെ പരിഹരിക്കാന്‍ സാധിക്കും. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ ചെറുപ്പക്കാരായ അച്ഛന്മാര്‍ക്ക് ( Young Fathers ) മെഡിക്കല്‍ ചെക്കപ്പും ആവാം. ഇതും മക്കളുടെ നല്ലഭാവിക്ക് ആവശ്യമാണെന്ന് ഓര്‍ക്കുക.
Also Read:- ഫാദേഴ്സ് ഡേയില്‍ ഒരുക്കാം ചില 'സര്‍പ്രൈസുകള്‍'
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam