
എല്ലാ വർഷവും ജൂൺ 7 ന് ലോക ഭക്ഷ്യസുരക്ഷാ ദിനം ആചരിക്കുന്നു. മതിയായ അളവിൽ സുരക്ഷിതമായ ഭക്ഷണം ലഭിക്കുന്നത് നല്ല ആരോഗ്യം നിലനിർത്തുന്നതിനുള്ള പ്രധാന മാർഗമാണ്. മായം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പലതരം ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകും. ശരിയായ പോഷകാഹാരവും നല്ല ആരോഗ്യവും നിലനിർത്താൻ കഴിയുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുക.
2018-ൽ ജൂൺ 7ന് ആണ് യുഎൻ പൊതുസഭ ലോക ഭക്ഷ്യ സുരക്ഷാ ദിനമായി പ്രഖ്യാപിച്ചത്. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഭക്ഷ്യജന്യ രോഗങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള അവസരവും ഈ ദിനം നൽകുന്നു. ഈ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിൽ മായം കലർന്ന ഭക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം എന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്...
മാംസം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്
മാംസത്തിൻറെ നിറം നോക്കി വേണം എപ്പോഴും വാങ്ങേണ്ടത്. കോഴിയിറച്ചി ഫ്രഷാണെങ്കിൽ അതിൻറെ നിറം വെളുപ്പോ ലൈറ്റ് പിങ്കോ ആയിരിക്കും. മാംസത്തിന് പച്ച നിറമില്ലെന്ന് ഉറപ്പുവരുത്തുക. കോഴിയിറച്ചിയ്ക്ക് മുറിവേറ്റ അടയാളമോ രക്തക്കട്ട പിടിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുക. മാംസം വലിയുന്നുണ്ടെങ്കിൽ പഴകിയിട്ടുണ്ടെന്ന് മനസിലാക്കുക.
മീൻ വാങ്ങുമ്പോൾ
മത്സ്യം ഐസ് ഇല്ലാതെ കൂടുതൽ നേരം സൂക്ഷിക്കാൻ കഴിയില്ല. അതിനാൽ ശരിയായ രീതിയിൽ ഐസിൽ സൂക്ഷിച്ച മത്സ്യമാണെന്ന് ഉറപ്പുവരുത്തുക. മറ്റൊന്ന്, മീനിൽ മണൽ വിതറുന്നത് മണലിലുള്ള അണുക്കൾ കൂടിക്കലർന്ന് മത്സ്യം പെട്ടെന്ന് കേടാകുന്നതിന് കാരണമാകുന്നു. മണൽ വിതറിയ മത്സ്യം വാങ്ങി ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക.
കണ്ണുകൾ നല്ല തിളക്കമുള്ളവയും മാംസം ഉടയാത്തതും നിറത്തിൽ കാര്യമായ മാറ്റം വരാത്തവയുമായിരിക്കും നല്ല മത്സ്യം.
പരിപ്പിൽ മായം ചേർത്താൽ
കറിക്ക് ഉപയോഗിക്കുന്ന പരിപ്പിൽ പലപ്പോഴും മായം ചേർക്കാറുണ്ട്. അൽപ്പം പരിപ്പ് എടുത്ത് ചൂടുവെള്ളത്തിൽ ഇടുക. ശേഷം അൽപം ഹൈഡ്രോക്ലോറിക് ആസിഡ് ഇതിലേക്ക് ചേർക്കുക. ഇത് ഒഴിക്കുമ്പോൾ പരിപ്പിന്റെ നിറത്തിൽ മാറ്റം സംഭവിക്കുന്നുണ്ടെങ്കിൽ പരിപ്പിൽ മായം കലർന്നിട്ടുണ്ട് എന്ന് വേണം മനസ്സിലാക്കാൻ.
വയറിലെ കൊഴുപ്പ് കുറയുന്നില്ലേ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ