Latest Videos

കൊവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളുടെ പട്ടികയില്‍ നിന്ന് 'റെംഡെസിവിര്‍' നീക്കി

By Web TeamFirst Published Nov 21, 2020, 10:27 AM IST
Highlights

അവ്യക്തതകളോട് കൂടി ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്ക് മരുന്ന് നല്‍കാനാവില്ലെന്നും ആരും അത് ചെയ്യരുതെന്നും നേരത്തേ തന്നെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മരുന്നുകളുടെ പട്ടികയില്‍ നിന്ന് ഇതിനെ നീക്കം ചെയ്തതായും അറിയിച്ചിരിക്കുന്നത്

കൊവിഡ് 19നെതിരെയുള്ള ഫലപ്രദമായ വാക്‌സിന്‍ ഇതുവരേക്കും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കൊവിഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷമതകളെ പരിഹരിക്കാനാണ് നിലവില്‍ വിവിധ മരുന്നുകളും ചികിത്സയും രോഗികള്‍ക്ക് നല്‍കിവരുന്നത്. 

ഇക്കൂട്ടത്തില്‍ കൊവിഡ് രോഗികള്‍ക്ക് ഇന്ത്യയുള്‍പ്പെടെ പലയിടങ്ങളിലും നല്‍കിക്കൊണ്ടിരുന്ന ആന്റിവൈറല്‍ മരുന്നാണ് റെംഡെസിവിര്‍. കൊവിഡ് രോഗികളില്‍ ഫലപ്രദമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് റെംഡെസിവിറിന്റെ ഉപയോഗം വ്യാപകമായത്. 

എന്നാല്‍ ഇപ്പോഴിതാ കൊവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളുടെ പട്ടികയില്‍ നിന്ന് റെംഡെസിവിറിനെ നീക്കം ചെയ്തിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കൊവിഡിനെതിരെ ഏതെങ്കിലും തരത്തില്‍ പ്രയോജനപ്രദമായി ഈ മരുന്ന് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും, അതിന് തക്ക തെളിവൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 

ഇത്തരത്തില്‍ അവ്യക്തതകളോട് കൂടി ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്ക് മരുന്ന് നല്‍കാനാവില്ലെന്നും ആരും അത് ചെയ്യരുതെന്നും നേരത്തേ തന്നെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മരുന്നുകളുടെ പട്ടികയില്‍ നിന്ന് ഇതിനെ നീക്കം ചെയ്തതായും അറിയിച്ചിരിക്കുന്നത്. 

പല അന്താരാഷ്ട്ര മരുന്ന് നിര്‍മ്മാതാക്കളും ദരിദ്രരാജ്യങ്ങള്‍- ഇടത്തരം രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് റെംഡെസിവിര്‍ കാര്യമായി വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഞങ്ങളുടെ അറിവിലുള്ളതല്ലെന്നും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Also Read:- വാക്‌സിന് വേണ്ടി ഇപ്പോഴേ 'ബുക്കിംഗ്' തുടങ്ങി; ലിസ്റ്റില്‍ ഇന്ത്യയും?...

click me!