World Heart Day 2022 : ഹൃദയാഘാതം തടയാൻ ദിവസവും ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ

By Web TeamFirst Published Sep 24, 2022, 3:46 PM IST
Highlights

കൃത്യസമയത്ത് ഉറങ്ങുക, സമ്മർദത്തെ മറികടക്കാനുള്ള വഴികൾ കണ്ടെത്തുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പുകയില ഒഴിവാക്കുക, മദ്യം എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ് ഹൃദയത്തെ ആരോ​ഗ്യകരമായി നിലനിർത്താൻ നാം ശ്രദ്ധിക്കേണ്ടത്.

സെപ്റ്റംബർ 29 ന് ലോക ഹൃദയ ദിനം ആചരിക്കുകയാണ്. ഹൃദയാഘാതം മൂലം മരിക്കുന്ന യുവാക്കളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇത് പ്രായമായവരുടെ രോഗം മാത്രമായാണ് കണ്ടിരുന്നതെങ്കിൽ ഇപ്പോൾ ചെറുപ്പക്കാർക്കിടയിലാണ് കൂടുതലും ഉണ്ടാകുന്നത്. 

പല യുവാക്കളും ഫിറ്റ്‌നസിനായി വ്യായാമം ചെയ്യുകയും ഡയറ്റ് പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കിലും ഹൃദയാഘാതം ഉണ്ടാകുന്നു. കൃത്യസമയത്ത് ഉറങ്ങുക, സമ്മർദത്തെ മറികടക്കാനുള്ള വഴികൾ കണ്ടെത്തുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പുകയില ഒഴിവാക്കുക, മദ്യം എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ് ഹൃദയത്തെ ആരോ​ഗ്യകരമായി നിലനിർത്താൻ നാം ശ്രദ്ധിക്കേണ്ടത്.

'ഇപ്പോൾ സെലിബ്രിറ്റിക്കളും യുവാക്കളും പെട്ടെന്നുള്ള ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നു. നിങ്ങൾ ആരോഗ്യവാനാണെങ്കിൽ കൂടുതൽ കാലം ജീവിക്കാനാകും...'-  മുംബൈയിലെ മസിന ഹോസ്പിറ്റലിലെ ഡോ. രുചിത് ഷാ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് പറയുന്നു.

ഹൃദയാഘാതം തടയാൻ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ...

സൂര്യോദയത്തിന് മുമ്പ് ഉണരുക...

കൃത്യസമയത്ത് ഉറങ്ങുകയും സൂര്യൻ ഉദിക്കുന്നതിന് മുമ്പ് ഉണരുകയും ചെയ്യുക. രാവിലെ കുറച്ച് സമയം വ്യായാമം ചെയ്യുന്നതിന് ആരോ​ഗ്യത്തിനും ഉന്മേഷത്തിനും മാത്രമല്ല നല്ലൊരു ദിവസം കൂടി സമ്മാനിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, മദ്യം ഒഴിവാക്കുക...

പഴങ്ങൾ, പച്ചക്കറികൾ, സലാഡുകൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമം പിന്തുടരുക. പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക.

വ്യായാമങ്ങൾ ചെയ്യുക...

ദിവസവും 30 മിനിറ്റ് വീതം ആഴ്ചയിൽ അഞ്ച് തവണയെങ്കിലും വ്യായാമം ചെയ്യുകയും എയ്‌റോബിക്, വെയ്റ്റ് ട്രെയിനിംഗ്, സ്‌ട്രെച്ചിംഗ്, യോഗ വ്യായാമങ്ങൾ എന്നിവ പതിവാക്കുക.

നേരത്തെ ഉറങ്ങുക...

രാത്രിയിൽ ഉറങ്ങുന്നത് ദിവസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ശരീരം സുഖം പ്രാപിക്കാൻ തുടങ്ങുന്ന സമയമാണിത്. നല്ല ഉറക്കം ലഭിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. നിങ്ങളുടെ ദിവസം ആസൂത്രണം ചെയ്യുക, ഷെഡ്യൂൾ ചെയ്യുക, ഒരു ഡയറി എഴുതുക. നേരത്തെ ഉറങ്ങുകയും ആരോഗ്യകരമായ ജീവിതം നയിക്കുകയും നേരത്തെ എഴുന്നേൽക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ​ഗുണം ചെയ്യുമെന്നും വിദ​ഗ്ധർ പറയുന്നു.

ശരീര ദുർഗന്ധം അലട്ടുന്നുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം

 

click me!