Asianet News MalayalamAsianet News Malayalam

ശരീര ദുർഗന്ധം അലട്ടുന്നുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം

പ്രമേഹബാധിതനാണെങ്കിൽ ശരീര ദുർഗന്ധത്തിലുണ്ടാകുന്ന വലിയ മാറ്റം രക്തത്തിലെ പഞ്ചസാരയുമായി ബന്ധപ്പെട്ട കെറ്റോഅസിഡോസിസിന്റെ ( ketoacidosis) ലക്ഷണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ശരീരത്തിലെ ഉയർന്ന കെറ്റോണിന്റെ അളവ് രക്തം കൂടുതൽ അസിഡിറ്റി ആകാനും ദുർഗന്ധം ഉണ്ടാകുന്നതിനും കാരണമാകുന്നു.

your body odour can signal a high blood sugar level increasing the risk of diabetes
Author
First Published Sep 23, 2022, 10:27 PM IST

നിരവധി ആളുകളിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ് ശരീര ദുർഗന്ധം. ശരീരത്തിലെ ബാക്ടീരിയകളുടെ പ്രവർത്തനം വഴിയാണ് ഇത് സംഭവിക്കുന്നത്. വിയർക്കുന്നത് ഒഴിവാക്കാനാകില്ലെങ്കിലും ദുർഗന്ധം ഒഴിവാക്കാൻ ഒരു പരിധി വരെ നമുക്ക് തടയാനാകും. 

ഓരോരുത്തർക്കും ഒരു പ്രത്യേക ശരീര ഗന്ധമുണ്ട്. ഇത് സാധാരണയായി ചർമ്മത്തിലെ ബാക്ടീരിയയുടെയും വിയർപ്പിന്റെയും മിശ്രിതം മൂലമാണ് ഉണ്ടാകുന്നത്. ഹോർമോണുകൾ, ഭക്ഷണ ശീലങ്ങൾ, അണുബാധകൾ, മരുന്നുകൾ, അല്ലെങ്കിൽ പ്രമേഹം പോലുള്ള അടിസ്ഥാന അവസ്ഥകൾ എന്നിവ കാരണം ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു.

പ്രമേഹബാധിതനാണെങ്കിൽ, ശരീര ദുർഗന്ധത്തിലുണ്ടാകുന്ന വലിയ മാറ്റം രക്തത്തിലെ പഞ്ചസാരയുമായി ബന്ധപ്പെട്ട കെറ്റോഅസിഡോസിസിന്റെ ( ketoacidosis) ലക്ഷണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ശരീരത്തിലെ ഉയർന്ന കെറ്റോണിന്റെ അളവ് രക്തം കൂടുതൽ അസിഡിറ്റി ആകാനും ദുർഗന്ധം ഉണ്ടാകുന്നതിനും കാരണമാകുന്നു.

ശരീരം ഉയർന്ന അളവിൽ കെറ്റോണുകൾ എന്ന് വിളിക്കപ്പെടുന്ന രക്തത്തിലെ ആസിഡുകൾ ഉത്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രമേഹത്തിന്റെ ഗുരുതരമായ സങ്കീർണതയാണ് ഡയബറ്റിക് കെറ്റോഅസിഡോസിസ്. ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് ഈ അവസ്ഥ വികസിക്കുന്നത്.

ഈ ഭക്ഷണം മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

ഡയബറ്റിക് കെറ്റോഅസിഡോസിസിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ  നിങ്ങൾ പരിശോധന നടത്തേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് പ്രമേഹം ഉള്ളപ്പോൾ രക്തത്തിലെ പഞ്ചസാര കോശങ്ങളിലേക്ക് ഊർജ്ജമായി ഉപയോഗിക്കുന്നതിന് ആവശ്യമായ ഇൻസുലിൻ ശരീരത്തിൽ എത്തിക്കുന്നില്ല. കരൾ പിന്നീട് കൊഴുപ്പ് വിഘടിപ്പിക്കുന്നു. ഇത് കെറ്റോണുകൾ എന്ന ആസിഡുകൾ ഉത്പാദിപ്പിക്കുന്നു.

വളരെയധികം കെറ്റോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ അ രക്തത്തിലും മൂത്രത്തിലും അപകടകരമായ അളവിലേക്ക് ഉയരും. ഇത് രക്തം അസിഡിറ്റിക്ക് കാരണമാകും. കീറ്റോണുകൾ ശ്വാസത്തിലൂടെയും വിയർപ്പിലൂടെയും ശരീരം വിടുന്നു. ഇത് ഈ ദുർഗന്ധത്തിലേക്ക് നയിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി പരിശോധിക്കുന്നതാണ് ഈ അവസ്ഥയെ പരിപാലിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് ഡോക്ടർമാർ പറയുന്നു.

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ചെയ്യേണ്ട 6 കാര്യങ്ങൾ

 

Follow Us:
Download App:
  • android
  • ios