World Kidney Day 2024 : വൃക്കതകരാർ ; ഈ 9 ലക്ഷണങ്ങൾ അ​വ​ഗണിക്കരുത്

Published : Mar 13, 2024, 05:39 PM IST
World Kidney Day 2024 :  വൃക്കതകരാർ ; ഈ 9 ലക്ഷണങ്ങൾ അ​വ​ഗണിക്കരുത്

Synopsis

മൂത്രത്തിൽ രക്തം കാണുന്നതാണ് അ‍ഞ്ചാമത്തെ ലക്ഷണമെന്ന് പറയുന്നത്. മൂത്രത്തിൽ രക്തം വരുന്നത് വൃക്കരോഗം, അണുബാധ, വൃക്കയിലെ കല്ലുകൾ എന്നിവയുടെ ലക്ഷണമാണ്.

മാർച്ച് 14 നാണ് ലോക വൃക്കദിനം (World Kidney Day) ആചരിക്കുന്നത്. ആരോഗ്യമുള്ള വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ചും വൃക്കകളുടെ ആരോഗ്യം എങ്ങനെ നിലനിർത്താമെന്നും വൃക്ക സംബന്ധമായ അസുഖങ്ങൾ തടയാമെന്നും അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.

വൃക്കരോഗങ്ങളുടെ ആഘാതവും ആവൃത്തിയും കുറയ്ക്കുന്നതിനും വൃക്കകളുടെ പ്രാധാന്യത്തെ കുറിച്ചും ഊന്നിപ്പറയുന്ന ആഗോള ആരോഗ്യ അവബോധ ക്യാമ്പയിനാണ് ലോക വൃക്കദിനം. 

ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് വൃക്കകൾ പ്രവർത്തിച്ച് വരുന്നു. എന്നാൽ, വിട്ടുമാറാത്ത വൃക്കരോഗമുള്ളവരിൽ വൃക്കകൾ ശരിയായി പ്രവർത്തിക്കാൻ കഴിയാതെ വരുമ്പോൾ മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ തുടങ്ങുന്നു. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും. അനാരോഗ്യകരമായ പല ശീലങ്ങളും കിഡ്‌നിയുടെ ആരോഗ്യത്തെ ഒന്നിലധികം തരത്തിൽ ബാധിക്കും. 

വൃക്കരോ​ഗമുണ്ടെങ്കിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ...

ഒന്ന്...

ക്ഷീണം, ഊർജമില്ലായ്മ, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് ആദ്യത്തെ ലക്ഷണങ്ങൾ.  കിഡ്നി തകരാർ ഉണ്ടെങ്കിൽ ഈ ലക്ഷണങ്ങളെല്ലാം അനുഭവപ്പെടും. ബലഹീനത, വിളർച്ച എന്നിവയും വൃക്കരോഗത്തിൻ്റെ ലക്ഷണങ്ങളാണ്.

രണ്ട്...

വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മമാണ് മറ്റൊരു ലക്ഷണം. ശരീരത്തിൽ നിന്ന് അധിക മാലിന്യങ്ങളും അധിക ദ്രാവകവും നീക്കം ചെയ്യുന്ന പ്രവർത്തനം വൃക്കകൾ നിർവഹിക്കുന്നു. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും എല്ലുകളുടെ ബലം നിലനിർത്തുന്നതിനും ഇവ സഹായിക്കുന്നു. കിഡ്നി ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ, ചർമ്മം വരണ്ടതും ചൊറിച്ചിലും ഉള്ളതുമായി അനുഭവപ്പെടാം.

മൂന്ന്...

ഇടവിട്ട് അമിതമായി മൂത്രമൊഴിക്കുന്നതാണ് മറ്റൊരു ലക്ഷണം. വൃക്ക തകരാറുള്ള ഒരു വ്യക്തിക്ക് രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടതിൻ്റെ ആവശ്യകത പ്രത്യേകമായി അനുഭവപ്പെടും. 

നാല്...

വൃക്കകൾ ശരിയായി ഫിൽട്ടർ ചെയ്യാൻ കഴിയാതെ വരുമ്പോൾ വിഷവസ്തുക്കൾ മൂത്രത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നതിന് പകരം രക്തത്തിൽ തങ്ങിനിൽക്കും. ഇത് രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ ബുദ്ധിമുട്ടുണ്ടാക്കും. അമിതവണ്ണമുള്ളവരിൽ വിട്ടുമാറാത്ത വൃക്കരോഗം സാധാരണമാണ്. അമിതവണ്ണമുള്ളവരിൽ സ്ലീപ് അപ്നിയ സാധാരണമാണ്.

അഞ്ച്...

മൂത്രത്തിൽ രക്തം കാണുന്നതാണ് അ‍ഞ്ചാമത്തെ ലക്ഷണമെന്ന് പറയുന്നത്. മൂത്രത്തിൽ രക്തം വരുന്നത് വൃക്കരോഗം, അണുബാധ, വൃക്കയിലെ കല്ലുകൾ എന്നിവയുടെ ലക്ഷണമാണ്.

ആറ്...

വീർത്ത കാലുകളും കണങ്കാലുകളുമാണ് വൃക്കതകരാറിന്റെ മറ്റൊരു ലക്ഷണം. മോശമായി പ്രവർത്തിക്കുന്ന വൃക്കകൾ സോഡിയം നിലനിർത്തുന്നതിന് കാരണമാകും. ഇത് കാലുകളിലും കൈകളിലും വീക്കം ഉണ്ടാക്കുന്നു. ശരീരത്തിൻ്റെ താഴത്തെ ഭാഗങ്ങളിൽ നീർവീക്കം ഉണ്ടാകുന്നത് ഹൃദ്രോഗത്തിൻ്റെയും കരൾ രോഗത്തിൻ്റെയും ലക്ഷണമാകാം.

ഏഴ്...

മോശമായി പ്രവർത്തിക്കുന്ന വൃക്കകൾ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. മോശമായി നിയന്ത്രിത ഫോസ്ഫറസും കുറഞ്ഞ കാൽസ്യത്തിൻ്റെ അളവും പേശിവേദനയ്ക്ക് കാരണമാകും.

എട്ട്...

നുരയോടുകൂടിയ മൂത്രമാണ് മറ്റൊരു ലക്ഷണം. മൂത്രത്തിൽ അമിതമായ കുമിളകൾ ഉണ്ടെങ്കിൽ അത് വൃക്കരോഗത്തിൻ്റെ ലക്ഷണമായിരിക്കാം.

ഒൻപത്...

വിശപ്പില്ലായ്മ കിഡ്നി തകരാറിന്റെ ലക്ഷണമായി വിദ​ഗ്ധർ പറയുന്നു. ശരീരത്തിൽ വിഷാംശം അടിഞ്ഞുകൂടുന്നത് വിശപ്പ് കുറയ്ക്കും. ഈ സാഹചര്യത്തിൽ വൃക്കകളുടെ പ്രവർത്തത്തെ ബാധിക്കാം.

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ മൂന്ന് ജ്യൂസുകൾ കുടിച്ചോളൂ

 

 

PREV
click me!

Recommended Stories

50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം
മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ