World Liver Day 2023: ഫാറ്റി ലിവര്‍ രോഗം വരാതിരിക്കാന്‍ ശ്ര​ദ്ധിക്കേണ്ട കാര്യങ്ങൾ...

Published : Apr 19, 2023, 06:00 PM IST
World Liver Day 2023: ഫാറ്റി ലിവര്‍ രോഗം വരാതിരിക്കാന്‍   ശ്ര​ദ്ധിക്കേണ്ട കാര്യങ്ങൾ...

Synopsis

വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മദ്യപാനം തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും.

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍ രോഗം. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മദ്യപാനം തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. 

ഫാറ്റി ലിവര്‍ രോഗ സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

1. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ പരമാവധി ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 

2. റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ എന്നിവയിലെ കൊഴുപ്പ്  കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ അമിതമായി കഴിക്കാതിരിക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്.

3. ചോക്ലേറ്റ്, ഐസ്ക്രീം, മിഠായികള്‍ പോലുള്ള പഞ്ചസാരയുടെ അമിത ഉപയോഗവും ഒഴിവാക്കുന്നതാണ് ഫാറ്റി ലിവറിനെ തടയാന്‍ നല്ലത്. 

4. ഉപ്പ് അധികം കഴിക്കുന്നതും കുറയ്ക്കുക. ബിപി ശരിയായ തോതില്‍ നിയന്ത്രിച്ചു നിര്‍ത്താനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഉപ്പു കുറയ്ക്കുന്നതാണ് നല്ലത്. 

5. കാർബോഹൈഡ്രേറ്റ് കുറഞ്ഞതും ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. 

6. പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

7. മദ്യപാനവും പൂര്‍ണ്ണമായി ഒഴിവാക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്. 

8. ശരീരഭാരം കൂടാതെ നോക്കുക. അമിത വണ്ണമുള്ളവരില്‍ ഫാറ്റി ലിവര്‍ സാധ്യത കൂടുതലാണ്. 

9. വ്യായാമം പതിവാക്കുക. ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാം. 

10. സ്ട്രെസ് കുറയ്ക്കാനുള്ള യോഗ പോലെയുള്ള വഴികളും സ്വീകരിക്കുക. 

11. രാത്രി 7 മുതൽ 8 മണിക്കൂർ വരെ മതിയായ ഉറക്കം ലഭിക്കുന്നത് ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാൻ വളരെയധികം സഹായിക്കും. 

Also Read: കരളിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം