World Malaria Day 2023 : മലേറിയ : അറിയാം ലക്ഷണങ്ങളും പരിഹാര മാർഗ്ഗങ്ങളും

Published : Apr 24, 2023, 01:18 PM IST
World Malaria Day 2023 :   മലേറിയ : അറിയാം ലക്ഷണങ്ങളും പരിഹാര മാർഗ്ഗങ്ങളും

Synopsis

കൊതുകിന്റെ കടിയിലൂടെ പടരുന്ന ജീവൻ അപകടപ്പെടുത്തുന്നതുമായ രോഗമാണ് മലേറിയ. മലേറിയ പനി, വിറയൽ, പനി തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും. ഇത് കഠിനമായ അനീമിയ, അപസ്മാരം, മരണം എന്നിവയ്ക്കും കാരണമാകും. ചികിത്സിച്ചില്ലെങ്കിൽ, മലേറിയ പെട്ടെന്നുതന്നെ ജീവന് ഭീഷണിയായേക്കാം. 

എല്ലാ വർഷവും ഏപ്രിൽ 25 ലോക മലേറിയ ദിനം ആചരിക്കുന്നു. മലേറിയയെ ചെറുക്കാനുള്ള ആഗോളതലത്തിലുള്ള നടപടികളുടെ ഭാഗമായാണ് ദിനാചരണം നടത്തുന്നത്. 2007 മെയ് മാസത്തിലാണ് വേൾഡ് ഹെൽത്ത് അസംബ്ലി ലോക മലേറിയ ദിനത്തിന് തുടക്കം കുറിച്ചത്.  കൊതുകിന്റെ കടിയിലൂടെ പടരുന്ന ജീവൻ അപകടപ്പെടുത്തുന്നതുമായ രോഗമാണ് മലേറിയ.

മലേറിയ പനി, വിറയൽ, പനി തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും. ഇത് കഠിനമായ അനീമിയ, അപസ്മാരം, മരണം എന്നിവയ്ക്കും കാരണമാകും. ചികിത്സിച്ചില്ലെങ്കിൽ, മലേറിയ പെട്ടെന്നുതന്നെ ജീവന് ഭീഷണിയായേക്കാം. മലേറിയ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം കൊതുക് കടിയേൽക്കാതിരിക്കുക എന്നതാണ്. 

ഈ കൊതുകിന്റെ കടിയേറ്റാൽ പരാന്നഭോജികൾ ഒരാളുടെ രക്തത്തിലേക്ക് പ്രവേശിക്കുകയും രോഗിയായി മാറുകയും ചെയ്യുന്നു. പനി, തലവേദന, വിറയൽ എന്നിവയാണ് മലേറിയയുടെ ആദ്യ ലക്ഷണങ്ങൾ. പനിയും തലവേദനയും ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നു ദിവസം കൂടുമ്പോഴോ ആവർത്തിക്കുന്നുവെങ്കിലും ഇത് മലേറിയ ലക്ഷണമായി കണക്കാക്കാം. രോഗാണു സാന്നിധ്യമുള്ള കൊതുകിന്റെ കടിയേറ്റ് 8 മുതൽ 30 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഇതാണ് ഇൻക്യുബേഷൻ കാലം എന്നറിയപ്പെടുന്നത്.

എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

മഴവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. 
കിണറുകളും വെള്ളം ശേഖരിക്കുന്ന ടാങ്കുകളും പാത്രങ്ങളുമൊക്കെ കൊതുകുവല കൊണ്ട് മൂടുക.
വീടിന്റെ ടെറസിലും സൺഷെയ്ഡിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴുക്കിക്കളയണം.
വീടിന്റെ ജനലുകളും വാതിലുകളും എയർഹോളുകളും കൊതുകുവല ഉപയോഗിച്ച് മറയ്ക്കുക.
വീടിനകത്ത് കൊതുകിനെ അകറ്റാൻ കുന്തിരിക്കം പുകയ്ക്കാം. 
കൊതുകടിയേൽക്കാതിരിക്കാനായി ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക. 
വെള്ളത്തിൽ വളരുന്ന കൂത്താടികളെ നശിപ്പിക്കണം. ഇതിനായി മണ്ണെണ്ണയോ ജൈവകീടനാശിനികളോ ഒഴിക്കാം. ഗപ്പി പോലുള്ള മത്സങ്ങളെ വെള്ളത്തിലേക്ക് നിക്ഷേപിക്കുന്നതും നല്ലതാണ്.

മലബന്ധ പ്രശ്നം ഒഴിവാക്കാൻ സഹായിക്കുന്ന മൂന്ന് തരം ജ്യൂസുകൾ

 

PREV
click me!

Recommended Stories

കരളിന്റെ ആരോ​ഗ്യത്തിനായി സഹായിക്കുന്ന അഞ്ച് വ്യത്യസ്ത ഭക്ഷണ കോമ്പിനേഷനുകൾ
വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കിൽ ഏഴ് കാര്യങ്ങൾ പതിവായി ചെയ്തോളൂ