World Mental Health Day 2026 : മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ചില വഴികൾ

Published : Oct 10, 2026, 11:24 AM IST
mental health

Synopsis

അമിതമായ സ്‌ക്രീൻ ഉപയോഗം മാനസികാരോഗ്യത്തെ ബാധിച്ചേക്കാം. നിരന്തരമായ താരതമ്യപ്പെടുത്തലുകളും നെഗറ്റീവ് വാർത്തകളും സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമായേക്കാം. സ്‌ക്രീൻ സമയം നിയന്ത്രിച്ചാൽ മാനസികാരോ​ഗ്യം മെച്ചപ്പെടുത്താം.

എല്ലാ വർഷവും ഒക്ടോബർ 10ന് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നു. 2026-ലെ പ്രമേയം: "ജീവിതാനുഭവങ്ങൾ കേൾക്കുന്നു: യഥാർത്ഥ ശബ്ദങ്ങൾ, യഥാർത്ഥ മാറ്റം" എന്നതാണ് ഈ വർഷത്തെ തീം. 1992-ൽ 'വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത്' (World Federation for Mental Health) ലോകാരോഗ്യ സംഘടനയുടെ നേത്വത്വത്തിൽ ലോക മാനസികാരോഗ്യ ദിനം ആചരിക്കാൻ തുടങ്ങി.

ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. സമ്മർദ്ദം, ഉത്കണ്ഠ, ദൈനംദിന ജീവിതത്തിലെ വെല്ലുവിളികൾ എന്നിവ ക്ഷേമത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ചെറിയ തോതിലുള്ളതും എന്നാൽ തുടർച്ചയായതുമായ പരിശ്രമങ്ങളിലൂടെ മാനസികാരോഗ്യം ഗണ്യമായി മെച്ചപ്പെടുത്താൻ സാധിക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ചില വഴികൾ.

ഒന്ന്

നടത്തം, ഓട്ടം, നീന്തൽ തുടങ്ങിയ നിങ്ങൾക്ക് ഇഷ്ടമുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഇത് ഉന്മേഷം വർദ്ധിപ്പിക്കാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.

രണ്ട്

അമിതമായ സ്‌ക്രീൻ ഉപയോഗം മാനസികാരോഗ്യത്തെ ബാധിച്ചേക്കാം. നിരന്തരമായ താരതമ്യപ്പെടുത്തലുകളും നെഗറ്റീവ് വാർത്തകളും സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമായേക്കാം. സ്‌ക്രീൻ സമയം നിയന്ത്രിച്ചാൽ മാനസികാരോ​ഗ്യം മെച്ചപ്പെടുത്താം.

മൂന്ന്

ഊർജ്ജവും മാനസികാവസ്ഥയും കൂട്ടുന്നതിന് പോഷകസമൃദ്ധമായ ഭക്ഷണം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക.

നാല്

പ്രകൃതിയിൽ സമയം ചെലവഴിക്കുക എന്നതാണ് മറ്റൊരു കാര്യം. സമ്മർദ്ദം കുറയ്ക്കാനും മനസ്സിന് ശാന്തത പകരാനും പുറത്ത് അല്പനേരം നടക്കുകയോ പ്രകൃതിയുമായി കുറച്ച് സമയം ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യുക.

അഞ്ച്

ദിവസവും കൃത്യസമയത്ത് ഉറങ്ങാൻ ശ്രദ്ധിക്കുക. മതിയായ ഉറക്കം മനസ്സിന് ശാന്തതയും ഉന്മേഷവും നൽകുന്നു. നന്നായി ഉറങ്ങുന്നത് മനസിനും ശരീരത്തിനും പ്രധാനമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? ഈ സ്‌നാക്‌സുകള്‍ ധെെര്യമായി കഴിച്ചോളൂ
പ്രോസ്റ്റേറ്റ് ക്യാൻസർ ; ഈ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകരുത്‌