World Toilet Day| ഇന്ന് ലോക ശുചിമുറി ദിനം; വേണ്ടത് വൃത്തിയുള്ളതും സുരക്ഷിതവുമായ ശുചിമുറികൾ

Web Desk   | Asianet News
Published : Nov 19, 2021, 08:53 AM ISTUpdated : Nov 19, 2021, 09:40 AM IST
World Toilet Day| ഇന്ന് ലോക ശുചിമുറി ദിനം; വേണ്ടത് വൃത്തിയുള്ളതും സുരക്ഷിതവുമായ ശുചിമുറികൾ

Synopsis

ലോകത്ത് അഞ്ചിൽ മൂന്ന് പേർക്കും സുരക്ഷിതമായതും ശുചിത്വമുള്ളതും ആരോഗ്യകരവുമായ ശുചിമുറി സംവിധാനങ്ങളുടെ അപര്യാപ്തത അനുഭവപ്പെടുന്നു എന്ന് യുഎൻ അഭിപ്രായപ്പെട്ടു.  

നവംബർ 19 എല്ലാ വർഷവും ലോക ശുചിമുറി ദിനമായി(World Toilet Day) ആചരിച്ച് വരുന്നു. ശരിയായ ശുചീകരണത്തിന്റെ പ്രാധാന്യം ശ്രദ്ധ ചെലുത്തുന്നതിനും എല്ലാവർക്കും വൃത്തിയുള്ളതും സുരക്ഷിതവുമായ ശുചിമുറികൾ(toilets) പ്രാപ്യമാക്കാൻ വേണ്ടി ബോധ്യപ്പെടുത്തുവാനും വേണ്ടിയാണ് ഈ ദിനം ആചരിച്ച് വരുന്നത്. 

ലോകത്ത് 3.6 ബില്യൺ ആളുകൾക്ക് ശരിയായ ടോയ്‌ലറ്റുകളും ശുചീകരണ സൗകര്യവുമില്ലാത്തതിനാലും ഏകദേശം 673 ദശലക്ഷം ആളുകൾ തുറസ്സായ മലമൂത്ര വിസർജനം നടത്തുന്നതിനാലും ഈ ദിനത്തിന് വലിയ പ്രാധാന്യമുണ്ട്. സിംഗപ്പൂർ പ്രമേയം അവതരിപ്പിച്ചതിന് ശേഷം 2013 ൽ യുഎൻ ജനറൽ അസംബ്ലി ലോക ടോയ്‌ലറ്റ് ദിനം യുഎൻ ഔദ്യോഗിക ദിനമായി പ്രഖ്യാപിച്ചു. 

2001 നവംബർ 19 ന് ജാക്ക് സിം ലോക ശുചിമുറി ദിനം ആചരിക്കുന്നതിന് തുടക്കമിട്ടത്. 'ടോയ്‌ലറ്റുകളെ വിലമതിക്കുന്നു' എന്നതാണ് ഈ വർഷത്തെ പ്രമേയം എന്ന് ലോക ടോയ്‌ലറ്റ് ദിനത്തോടനുബന്ധിച്ച് യുഎൻ അവരുടെ വെബ്‌പേജിൽ പ്രസ്താവിച്ചു.

2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി എല്ലാവർക്കും ജലത്തിന്റെയും ശുചിത്വത്തിന്റെയും ലഭ്യത  ഉറപ്പാക്കുമെന്ന് യുഎൻ വ്യക്തമാക്കി. ശുചീകരണം മെച്ചപ്പെടുത്തിയാൽ വയറിളക്കം പോലുള്ള കേസുകളുടെ എണ്ണം 37.5 
ശതമാനം കുറയ്ക്കാമെന്നും യുഎൻ വ്യക്തമാക്കി.

ലോകത്ത് അഞ്ചിൽ മൂന്ന് പേർക്കും സുരക്ഷിതമായതും ശുചിത്വമുള്ളതും ആരോഗ്യകരവുമായ ശുചിമുറി സംവിധാനങ്ങളുടെ അപര്യാപ്തത അനുഭവപ്പെടുന്നു എന്ന് യുഎൻ അഭിപ്രായപ്പെട്ടു.  ഓരോ ദിവസവും, 5 വയസ്സിന് താഴെയുള്ള 700 കുട്ടികൾ സുരക്ഷിതമല്ലാത്ത വെള്ളവും ശുചീകരണവുമായി ബന്ധപ്പെട്ട രോഗങ്ങളാൽ മരിക്കുന്നുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്സ് ട്വിറ്റ് ചെയ്തു.

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം