World Vegan Day 2024 : വീഗൻ ഡയറ്റ് പാലിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

Published : Nov 01, 2024, 02:50 PM ISTUpdated : Nov 01, 2024, 02:51 PM IST
World Vegan Day 2024 : വീഗൻ ഡയറ്റ് പാലിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

Synopsis

ബോളിവുഡിലെ മുതല്‍ മോളിവുഡിലെ വരെ നിരവധി സെലബ്രിറ്റികൾ തങ്ങൾ വീഗൻ ഡയറ്റാണ് പിന്തുടരുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു. 

കേരളപിറവി ദിനമായ നവംബർ ഒന്ന് ലോക വീഗൻ ദിനമായും ആചരിക്കുന്നു. ലോകമെമ്പാടും ഇന്ന് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ആഹാരക്രമങ്ങളിലൊന്നാണ് വീഗൻ. ബോളിവുഡിലെ മുതൽ മോളിവുഡിലെ വരെ നിരവധി സെലബ്രിറ്റികൾ തങ്ങൾ വീഗൻ ഡയറ്റാണ് പിന്തുടരുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു. മത്സ്യ, മാംസാദികളും പാലും പാലുത്പന്നങ്ങളും പൂർണമായും ഒഴിവാക്കി സസ്യാഹാരം മാത്രം പിന്തുടരുന്നതാണ് വീഗൻ ഡയറ്റ്.  

പഴങ്ങളും പച്ചക്കറികളും നിറഞ്ഞ സസ്യാഹാരം ഭാരം കുറയ്ക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായതിനാൽ വീഗനിസം ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കും. 
കാരണം ഫൈബർ, ഫോളിക് ആസിഡ്, ഫൈറ്റോകെമിക്കൽസ്, ആൻറി-ഓക്സിഡൻറ്സ് എന്നിവയാലെല്ലാം സമ്പന്നമായ പച്ചക്കറികളാണല്ലോ ഇവർ അധികവും കഴിക്കുന്നത്. ഇവയെല്ലാം തന്നെ കൊളസ്ട്രോളിനെ അകറ്റാൻ സഹായിക്കുന്നു. ഇത് ഹൃദയാഘാതം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം എന്നിവയെല്ലാം അകറ്റുകയും ചെയ്യുന്നു. പഞ്ചസാരയുടെ അളവ് കുറവായതിനാൽ സസ്യാധിഷ്ഠിത ഭക്ഷണക്രമം ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കും. 

വീഗൻ ഡയറ്റ് പിന്തടരുന്നവരിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു. പരിപ്പ്- പയർ വർഗങ്ങൾ, പഴങ്ങൾ, തക്കാളി, ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ, വൈറ്റമിൻ-സി അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയെല്ലാം കഴിക്കുന്നത് മൂലമാണ് വീഗൻ ഡയറ്റിലുള്ളവരിൽ ക്യാൻസർ സാധ്യത കുറയുന്നത്.

എല്ലുകളെ ബലപ്പെടുത്തുന്നതിനും വീഗൻ ഡയറ്റ് സഹായിക്കും. കാരണം വൈറ്റമിൻ-ഡി, വൈറ്റമിൻ-കെ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം എല്ലുകളുടെ ആരോഗ്യത്തിന് വേണം. ഇവയെല്ലാം അധികവും സസ്യാഹാരങ്ങളിലൂടെയാണ് ലഭിക്കുന്നത്. 

ചർമ്മം സുന്ദരമാക്കും, ഭാരം കുറയ്ക്കും ; ​ദിവസവും എബിസി ജ്യൂസ് കുടിച്ചാലുള്ള മറ്റ് ​ഗുണങ്ങൾ അറിയാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുറിഞ്ഞുപോയ ചെവി കാലിൽ തുന്നിച്ചേർത്ത് ചൈനീസ് ഡോക്ടർ; മാസങ്ങൾക്ക് ശേഷം യഥാസ്ഥാനത്ത് വിജയകരമായി തുന്നിച്ചേർത്തു
ഇടയ്ക്കിടെ വരുന്ന വയറുവേദന ; അഞ്ച് കാരണങ്ങൾ ഇതാണ്