
ലോകമാകെ കൊവിഡ് 19 എന്ന മഹാമാരിയോടുള്ള പോരാട്ടത്തിലാണ്. രോഗത്തിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തിലാണ് ഓരോ രാജ്യവുമുള്ളത്. ഇന്ത്യയുള്‍പ്പെടെ പലയിടങ്ങളിലും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനിടെ റഷ്യയില്‍ നിന്ന് ഏറെ ആശ്വാസം പകരുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. കൊവിഡിനെതിരായ വാക്‌സിന്റെ 'ക്ലിനിക്കല്‍ ട്രയല്‍' അഥവാ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരമായെന്നാണ് വാര്‍ത്ത.
റഷ്യയിലെ 'ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി'യില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ കണ്ടെത്തിയതായി അവകാശപ്പെടുന്നത്. ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുകയായിരുന്നു. 'സെഷ്‌നോവ് യൂണിവേഴ്‌സിറ്റി'യിലാണ് പരീക്ഷണം നടക്കുന്നത്.
ആദ്യ ബാച്ചില്‍ പരീക്ഷണത്തിന് വിധേയരായ രോഗികളെ ഈ വരുന്ന ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അടുത്ത ബാച്ചിനെ ജൂലൈ ഇരുപതോടെയും ഡിസ്ചാര്‍ജ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
Also Read:- കൊവിഡ് 19 വാക്‌സിന്‍; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam